ലക്‌നൗ: ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം അയോധ്യാ പ്രശ്‌നവും മുത്തലാഖ് വിവാദവും ചര്‍ച്ച ചെയ്യും. ഈ മാസം 15, 16 തീയതികളില്‍ ലക്‌നൗവിലെ നട്‌വത്തുള്‍ ഉലാമയില്‍ വച്ചാണ് എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത്.
അയോധ്യാ പ്രശ്‌നം കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ തീര്‍ക്കാമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിര്‍ദ്ദേശവും മുത്തലാഖ് വിവാദവും യോഗം ചര്‍ച്ച ചെയ്യുമെന്ന് ലോ ബോര്‍ഡ് മെമ്പര്‍ മൗലാന ഖാലിദ് റഷീദ് ഫാരങ്കി മഹാലി പറഞ്ഞു.
ലോ ബോര്‍ഡിന്റെ വനിതാ വിഭാഗത്തെ ശക്തമാക്കുന്ന വിഷയവും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നും മൗലാന പറഞ്ഞു.
















