തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ മുഖ്യമന്ത്രിയെ കാണും. ഈ മാസം 15ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ കാണുക.
മഹിജയും ബന്ധുക്കളും നടത്തിയ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കിയ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്ക് അവസരമുണ്ടാക്കണമെന്ന ധാരണ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൂടിക്കാഴ്ചയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമയം നിശ്ചയിച്ച് നല്‍കിയത്.
മഹിജയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പോലീസ് ആശുപത്രിയില്‍ എത്തി മഹിജയുടെ മൊഴി രേഖപ്പെടുത്തി.
















