ന്യൂദല്‍ഹി: ചരക്കു-സേവന നികുതി വരുന്നതോടെ സോപ്പ്, ടൂത്ത് പേസ്റ്റ് എന്നിവയുള്‍പ്പെടെ 70 ശതമാനം ഉത്പന്നങ്ങളുടെ വിലകുറയും. നിലവിലെ 28 ശതമാനം നികുതിയില്‍നിന്ന് 18 ശതമാനമായാണ് കുറയുക.
അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് തട്ടിലുള്ള നികുതിയാണ് ജി എസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജൂലായ് മാസം മുതല്‍ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കൗണ്‍സിലിന്റെ അടുത്തയോഗം മെയ് 18, 19 തിയതികളില്‍ നടക്കും.
















