Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതി നിരന്തരം മൊഴിമാറ്റുന്നത് പോലീസിന് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:55 pm IST
in Kerala

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേദലിനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പൊതുവെ അന്തര്‍മുഖനായിരുന്ന കേദല്‍ ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് തെളിവെടുപ്പിന് പോലീസിനൊപ്പം സ്വന്തം വീട്ടിലെത്തിയത്.

കന്റോണ്‍മെന്റ് എസി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഒരുമാസം മുന്‍പ് മാതാപിതാക്കളെയും സഹോദരിയെയും വിഷംകൊടുത്ത് കൊല്ലാന്‍ കേദല്‍ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ നിരന്തരം മൊഴിമാറ്റി പോലീസിനെ വട്ടംചുറ്റിക്കുന്ന കേദല്‍ തെളിവെടുപ്പിലും അത് ആവര്‍ത്തിച്ചു. പ്രതിയുമായി രണ്ടുമണിക്കൂറിലധികം പോലീസിന് തെളിവെടുപ്പിനായി ചെലവഴിക്കേണ്ടിവന്നു. കാണാന്‍ കൂടിനിന്ന അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും ചെറുപുഞ്ചിരിയോടെ നോക്കിയാണ് കൊലനടന്ന വീട്ടിലേക്ക് പ്രതി കടന്നുവന്നത്.

നാലു കൊലകളും നടത്തിയതെങ്ങനെയെന്ന് പോലീസിന് വിവരിച്ചുകൊടുക്കുമ്പോഴും കേദലിന് അല്‍പ്പംപോലും കുറ്റബോധമില്ലായിരുന്നു. ആദ്യം മൃതദേഹം കുഴിച്ചിടാനാണ് ശ്രമിച്ചതെന്നും അയല്‍ക്കാര്‍ അറിയുമെന്നായപ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ രണ്ടുദിവസത്തോളം സൂക്ഷിച്ച മുറിയും കുഴിച്ചിടാനുദ്ദേശിച്ച സ്ഥലവും കേദല്‍ പോലീസിന് കാണിച്ചുകൊടുത്തു. ആദ്യ മൂന്നു കൊലകളും നടത്തിയത് രണ്ടാം നിലയിലെ മുറിയില്‍ വച്ചായിരുന്നു. ഇവിടേക്ക് വീട്ടുജോലിക്കാരിക്കു പോലും പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടെയിട്ടാണ് മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചത്.

കൊലയ്‌ക്കു ശേഷം ബൈക്കില്‍ പുറത്തുപോയി പെട്രോളും സോപ്പും മറ്റും വാങ്ങി മടങ്ങിവന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ആത്മഹത്യ ചെയ്യാനാണ് ചെന്നൈയിലേക്ക് പോയതെന്നും കേദല്‍ പറഞ്ഞു. വെട്ടിക്കൊല്ലാന്‍ പരിശീലിച്ച ഡമ്മിയും കേദല്‍ കാണിച്ചുകൊടുത്തു.

അയല്‍ക്കാരും ബന്ധുക്കളും വീട്ടുജോലിക്കാരിയും അറിയാതെ അതീവരഹസ്യമായി നാലു കൊലകളും പ്രതിക്ക് ചെയ്യാന്‍ കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്ന് പോലീസ് പറയുന്നു. സാത്താന്‍ സേവയിലൂടെ ആത്മാവിനെ വേര്‍പെടുത്താനാണ് കൊലകള്‍ നടത്തിയതെന്ന് ആദ്യം മൊഴി നല്‍കിയ കേദല്‍ അടുത്തദിവസം വീട്ടുകാരുടെ അവഗണനയ്‌ക്കെതിരായ പ്രതികാരമാണ് കൊലകളെന്ന് മാറ്റിപ്പറയുകയായിരുന്നു.

എന്നാല്‍ മദ്യപിച്ചശേഷം അച്ഛന്‍ ഫോണിലൂടെ സ്ത്രീകളോട് അശ്ലീലം പറയുകയും അമ്മ അത് വിലക്കാതിരിക്കുകയും ചെയ്തതിലെ പ്രതിഷേധമാണ് കൊലയ്‌ക്ക് കാരണമെന്ന് ഇന്നലെ മൊഴിമാറ്റി. ആരുമില്ലാതെ സഹോദരിയും ബന്ധു ലളിതയും ഒറ്റയ്‌ക്കായിപ്പോകുമെന്നതിനാലാണ് അവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് കേദല്‍ പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇന്നലെ ആദ്യമായി പോലീസിനു മുന്നില്‍ വികാരാധീനനായി കരഞ്ഞു.

പ്രതി നിരന്തരം മൊഴിമാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. കൊടും കുറ്റവാളിയുടെ മനസ്സാണ് കേദലിനുള്ളതെന്ന് മനോരോഗവിദഗ്ധന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കേദല്‍ ഇതുവരെ നല്‍കിയ മൊഴികളൊന്നും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല, തള്ളിക്കളഞ്ഞിട്ടുമില്ല.

സാത്താന്‍ സേവയ്‌ക്ക് ഇയാള്‍ ആശ്രയിച്ചിരുന്ന വെബ് സൈറ്റുകളടക്കമുള്ളവ പരിശോധിച്ച പോലീസ് കേദല്‍ സാത്താന്‍ സേവ നടത്താറുണ്ടെന്നും സ്ഥിരീകരിച്ചു. സാത്താന്‍ സേവ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രത്തിന്റെ ഭാഗമെന്നാണ് പോലീസ് കരുതുന്നത്. ഓണ്‍ലൈനിലൂടെയാണ് കൊല ചെയ്യാനുള്ള മഴു വാങ്ങിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി കേദലിനെ പത്തുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.