ന്യൂദല്‍ഹി: പാതയോരത്തെ മദ്യശാല നിരോധനം മറികടക്കാന്‍ സംസ്ഥാനങ്ങള്‍ എന്ത് നടപടിയാണ് എടുക്കുന്നതെന്ന് നോക്കട്ടെയെന്നു സുപ്രീംകോടതി. പാതകളുടെ സംസ്ഥാന പദവി മാറ്റിയാല്‍ പരിപാലനത്തിനായി ലഭിക്കേണ്ട ഫണ്ട് നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിധി മറികടക്കാന്‍ സംസ്ഥാന പാതകളുടെ പദവി മാറ്റുന്നത് തടയാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപെട്ടു അറൈവ് സേഫ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്















