തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍.
കസേരപോയ ജയരാജന്‍ ആളാവാന്‍ ശ്രമിക്കുകയാണ്. സിപിഐയെയും കാനത്തെയും അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്തിനെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാനാകും. കാനത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സര്‍ക്കാര്‍ ജനമധ്യത്തില്‍ വഷളാകുന്നുവെന്നു കണ്ടാല്‍ സിപിഐ ഇനിയും ഇടപെടും.
കാനത്തിനെതിരെ പരിഹാസമുയര്‍ത്തുന്ന ജയരാജന്‍ എല്‍ഡിഎഫിനൊപ്പമാണോ എതിരാളികള്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.















