ഹൈദരാബാദ്: ഭാര്യയുമൊന്നിച്ചുള്ള കിടപ്പറ രംഗങ്ങള്‍ അസ്ലീല സൈറ്റുകള്‍ക്ക് തത്സമയം സംപ്രേഷണത്തിനു(ലൈവ് സ്ട്രീമിങ്) നല്‍കിയ യുവാവ് അറസ്റ്റില്‍. ഭാര്യ അറിയാതെ മുറിയില്‍ ലാപ്‌ടോപ് ക്യാമറ ഒരുക്കിയാണ് ഐടി രംഗത്തു ജോലി നോക്കുന്ന ഈ യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്്. പെട്ടെന്നു പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് യുവാവ് പോലീസിനോടു സമ്മതിച്ചു.
കിടപ്പറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ ഭാര്യ നല്‍കിയ പരാതിയില്‍ അന്വേഷണം തുടര്‍ന്നപ്പോഴാണ് ഭര്‍ത്താവ് അറസ്റ്റിലായത്. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതയാവാത്ത സ്ത്രീയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരും മറ്റു വിവരങ്ങളും തത്ക്കാലം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍(സൈബര്‍) എസ്. ജയറാം അറിയിച്ചു. ഭാര്യയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്നുള്ളതു കൊണ്ടാണ് ഈ നടപടിയെന്നും ജയറാം വിശദീകരിച്ചു.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭാര്യ 2016 നവംമ്പറില്‍ ഹൈദരാബാദ് പോലീസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ വിങ് അന്വേഷണം നടത്തി കഴിഞ്ഞ ആഴ്ചയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളാണ് ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരം നല്‍കിയത്. വിഡിയോ ലിങ്കിന്റെ ഐപി അഡ്രസ് പിന്തുടര്‍ന്ന പോലീസ് കേരളത്തിലെ തൃശൂരില്‍ എത്തി. താന്‍ അശ്ലീല സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ദൃശ്യമാണിതെന്ന് ഐപി അഡ്രസ് ഉടമ സമ്മതിച്ചു.
















