ഭുവനേശ്വര്‍: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കം. നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ക്കും ജനമുന്നേറ്റങ്ങള്‍ക്കും വേദിയായ തലസ്ഥാന നഗരിയിലെ ജനതാ മൈതാനില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അമിത് ഷാ നിര്‍വാഹക സമിതി ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ ഈസ്റ്റ് പോളിസി’യുടെ തുടക്കമായാണ് ദേശീയ നിര്‍വാഹക സമിതിയോഗം വിലയിരുത്തുന്നത്.
നാല്‍പ്പത് കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ അടക്കം വലിയ നേതൃനിരയാണ് പഴയ കലിംഗനഗരിയില്‍ എത്തിയിരിക്കുന്നത്. ബംഗാള്‍ മുതല്‍ കേരളം വരെയുള്ള കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ തുടക്കമാണ് ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി നേതൃയോഗമെന്ന് ഒറീസയില്‍ നിന്നുള്ള നേതാവും കേന്ദ്രപെട്രോളിയം മന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
വൈകിട്ട് മൂന്ന് മണിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് ബിജെപി ഒറീസ ഘടകം ഒരുക്കിയിരിക്കുന്നത്. ബിജു പട്‌നായിക് വിമാനത്താവളം മുതല്‍ യോഗസ്ഥലമായ ജനതാ മൈതാന്‍ വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗം സമാപിക്കും.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
















