ബംഗളൂരൂ: മുന്‍ വ്യവസായിയുടെ വസതിയില്‍ നിന്ന് 40 കോടിയുടെ അനധികൃത പണം പിടികൂടി. ഇതില്‍ 14.8 കോടിയുടെ അസാധു നോട്ടുകളുണ്ട്. പോലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയും രൂപ പിടിച്ചെടുത്തത്.
മധ്യ ബംഗളൂരുവിലെ ശ്രീരാമപുരയിലുളള വി.നാഗരാജ് എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു വ്യവസായി നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഈ പണം പിടിച്ചെടുത്തത്.
നാഗരാജിനെ പോലീസിന് പിടികൂടാനായില്ല.
പോലീസ് വാഹനങ്ങള്‍ കണ്ട ഇയാള്‍ തന്റെ അഞ്ച് നില കെട്ടിടത്തിന്റെ ജനാലയില്‍ കൂടി രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസിലെ തന്നെ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
















