ന്യൂദല്‍ഹി: രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറണമെന്ന ഭീഷണി അവഗണിച്ച പിഡിപി പ്രവര്‍ത്തകനെ കശ്മീരില്‍ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. പുല്‍വാമ ജില്ലയിലെ ബാഷിര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. മറ്റൊരു പിഡിപി പ്രവര്‍ത്തകന്‍ അല്‍ത്താഫ് അഹമ്മദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീനഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ഭീകരരുടെ ഭീഷണി അവഗണിച്ച് ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതിനിടെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി വിഘടനവാദി കൊല്ലപ്പെട്ടു.
ബാരാമുള്ളയിലെ സജ്ജാദ് അഹമ്മദാ (23)ണ് കൊല്ലപ്പെട്ടത്. വാഹന വ്യൂഹം ആക്രമിച്ചപ്പോള്‍ സൈന്യം വെടിവെക്കുകയായിരുന്നു. പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി ഇരുപതോളം കല്ലേറുകാര്‍ക്ക് പരിക്കേറ്റു.
















