സൂറത്ത്: ഇന്നലെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാരി.
വിമാനത്താവളത്തില്‍ നിന്ന് മോദി താമസിക്കുന്ന സര്‍ക്യൂട്ട് മന്ദിരം വരെയുള്ള പതിനൊന്നു കിലോമീറ്റര്‍ പാതയുടെ ഒരു വശത്താണ് സാരി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും മോദിയുടെ വിവിധ ചിത്രങ്ങളുമാണ് സാരിയുടെ ഡിസൈന്‍. രണ്ടു ദിവസത്തെ സന്ദര്‍ശനം റോഡ് ഷോയോടെയാണ് മോദി ആരംഭിക്കുന്നത്.
















