Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്ധത തടസമായില്ല, ഇടറാതെ സാഗര്‍ ബഹേതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:19 am IST
inSports

ന്യൂയോര്‍ക്ക്: അന്ധതയൊന്നും തടസമായില്ല സാഗര്‍ ബഹേതിക്ക്. കാഴ്ചക്കാരെയും സഹതാരങ്ങളെയും അത്ഭുതപ്പെടുത്തി യുഎസിലെ ബോസ്റ്റണ്‍ ട്രാക്കില്‍ വിസ്മയം തീര്‍ത്തു ഈ ഇന്ത്യാക്കാരന്‍. വിഖ്യാതമായ ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കുന്ന കാഴ്ചാവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും സ്വന്തമാക്കി ഈ ബെംഗളൂരു സ്വദേശി.

മസാച്യുസെറ്റ്‌സ് അന്ധ അസോസിയേഷന്റെ സഹായത്തോടെയാണ് മുപ്പത്തൊന്നുകാരനായ ബഹേതി മാരത്തണിനെത്തിയത്. ഇപ്പോള്‍ ബോസ്റ്റണില്‍ താമസിക്കുന്ന പഴയ കോളേജ് സുഹൃത്ത് ദേവിക നരെയ്ന്‍ അയെട്‌സാണ് നൂറ്റിയിരുപതാം എഡിഷനിലെ 30,000 ഓട്ടക്കാരില്‍ ഒരാളാകാന്‍ ഇദ്ദേഹത്തെ സഹായിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ഓട്ടം പൂര്‍ത്തിയാക്കി സാഗര്‍. നാല് മണിക്കൂറില്‍ 42.16 കിലോമീറ്റര്‍ ബഹേതി ഓടി. മകന്റെ പ്രകടനം കാണാന്‍ അമ്മ വിഷ്ണുകാന്തയും അച്ഛന്‍ നരേഷ് ബഹേതിയും എത്തിയിരുന്നു.

2013ലാണ് ബഹേതിക്ക് കാഴ്ച നഷ്ടമാകാന്‍ തുടങ്ങിയത്. എന്നാല്‍, ഇത് അദ്ദേഹത്തെ തളര്‍ത്തിയില്ല. കുട്ടിക്കാലത്ത് തന്നെ കായികമേഖലയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബഹേതി രാജ്യത്തെ കാഴ്ച വൈകല്യമുള്ളവരെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമയം ചെലവിട്ടു. ഇതാണ് അദ്ദേഹത്തെ ബോസ്റ്റണിലെത്തിച്ചത്.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് ദിവസേന യാത്ര ചെയ്യാന്‍ ഭാഗികമായി കാഴ്ച നല്‍കാനുളള ഉപകരണം നിര്‍മിക്കുന്ന മാബ്വി എന്ന സംഘടനയ്‌ക്ക് 10,000 ഡോളര്‍ സമാഹരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം.

കുട്ടിക്കാലം മുതല്‍ തന്നെ ബഹേതിക്ക് ക്രിക്കറ്റിനോടും ആഭിമുഖ്യമുണ്ട്. തന്റെ അച്ഛനും അമ്മാവന്‍മാരും ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഇയാള്‍ മുന്‍പ് ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പതിനാല് വയസ് മുതല്‍ അന്ധതയെക്കുറിച്ച് അറിയും വരെ താനും ക്രിക്കറ്റ് കളിക്കുമായിരുന്നു എന്നും ബഹേതി വ്യക്തമാക്കുന്നു.

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.