കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആദരിക്കുന്നു
ആലപ്പുഴ: ആദ്യനിയമസഭാ സമ്മേളനത്തിന്റെ 60ാം വാര്‍ഷികത്തില്‍ ആദ്യനിയമസഭയിലെയും മന്ത്രിസഭയിലെയും അംഗമായ കെ.ആര്‍. ഗൗരിയമ്മയ്‌ക്ക് സര്‍ക്കാരിന്റെ ആദരം.
മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തി ആദരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
വൈകിട്ട് 4.30നെത്തിയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഗൗരിയമ്മയോടൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. നല്ല സ്വീകരണമാണ് ഗൗരിയമ്മ നല്‍കിയതെന്നും പൊതുരംഗത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗൗരിയമ്മയ്‌ക്ക് ഇനിയും കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
















