തജിന്ദര്‍ പാലിന്റെ ട്വീറ്റ്
ന്യൂദല്‍ഹി: ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പ്പനയ്‌ക്കു വെച്ച് ആമസോണ്‍ വീണ്ടും വിവാദത്തില്‍. പാകിസ്ഥാനും ചൈനയും തമ്മില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടമാണ് ആമസോണ്‍ വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.
ബി.ജെ.പി ദല്‍ഹി വക്താവ് തജിന്ദര്‍ പാല്‍ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. മുന്‍പ് ഇന്ത്യന്‍ പതാക കൊണ്ടുള്ള ചവിട്ടി വില്‍പ്പനയ്‌ക്കു വച്ചതിന് ആമസോണിനെ ഇന്ത്യ താക്കീത് ചെയ്തിരുന്നു. ആമസോണ്‍ അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് ഉള്‍പ്പെടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിലപാട് അറിയിച്ചതോടെ ആമസോണ്‍ ഇന്ത്യയോട് മാപ്പപേക്ഷിച്ചിരുന്നു.
















