കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തിലുള്ള വേദ വിചാര കൂട്ടായ്‌മകള്‍ക്ക് ഈ മാസം 14 ന് തുടക്കമാകും. ജീവിത വിജയം വേദങ്ങളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂര്‍, വടകര, കൊയിലാണ്ടി, വയനാട്, കോഴിക്കോട്, മലപ്പുറം, തിരൂര്‍, താനൂര്‍, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തുടനീളം കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദ വിചാര സമിതികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വേദവിചാര കൂട്ടായ്‌മകള്‍ സെപ്റ്റംബര്‍ 14,21,28 തിയ്യതികളിലായാണ് നടക്കുക.
കാശ്യപാശ്രമം കുലപതി ആചാര്യ എം.ആര്‍. രാജേഷിന്റെ ശിഷ്യന്മാരാണ് ക്ലാസുകള്‍ നടത്തുക. വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കുവെക്കുന്ന വേദ പിചാര കൂട്ടായ്‌മകള്‍ ഇതിനകം തന്നെ ജനകീയമായിട്ടുണ്ട്. വൈദികാചരണങ്ങളെ സംബന്ധിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും.
പഞ്ചമഹായജ്ഞങ്ങളിലെ പ്രധാനപ്പെട്ട യജ്ഞമായ അഗ്നിഹോത്ര യജ്ഞം വേദവിചാര കൂട്ടായ്‌മകളില്‍ നടക്കും. 14ന് വൈകുന്നേരം 4 മുതല്‍ 6 വരെ കണ്ണൂരില്‍ ഇരിട്ടി, ചാവശ്ശേരി സായിനിലയത്തില്‍ മുരളീധരന്‍(9656673627), വടകരയില്‍ പയ്യോളി, പള്ളിക്കരയില്‍ ജയലക്ഷ്മി (9400900461), കൊയിലാണ്ടിയില്‍ പൊയില്‍ക്കാവ് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം സൗദാമിനി (8943272955), പേരാമ്പ്രയില്‍ കല്‍പ്പത്തൂരില്‍ ഭഗവല്‍ദാസ് (9447344291), താനൂരില്‍ മംഗലത്ത് ഗണേഷന്‍ (9895507303), വയനാട്ടില്‍ കല്‍പ്പറ്റ കുമ്പളമൂലത്ത് ഹരിഹരന്‍ (9446256997) എന്നിവരുടെ വീടുകളിലും, തൃശൂരില്‍ ജ്യോതി ടൂറിസ്റ്റ് ഹോം (9847800553), കിഴക്കെ നട, ഗുരുവായൂര്‍- നടക്കുന്ന വേദവിചാര കൂട്ടായ്‌മകളില്‍ ജാതിലംഗ ഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
















