Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസുകളും ഉത്തരവുകളും കീറിയെറിഞ്ഞ് സഭയ്‌ക്ക് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രിയെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 12:38 pm IST
in Kerala

തൃശൂര്‍: കോടികളുടെ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ ഭൂമി ക്രൈസ്തവ സഭക്ക് പതിച്ച് നല്‍കാനുള്ള തിരുമാനവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും നിലനില്‍ക്കെ ലാന്‍ഡ്, റവന്യൂ കമ്മീഷണറുടെ ഉത്തരവ് ലംഘിച്ച് പട്ടയം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ടെത്തുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അറുന്നൂറോളം അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് സഭയെ പ്രീണിപ്പിക്കാന്‍ പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി വരുന്നത്. തൃശൂര്‍ അതിരൂപതക്ക് കീഴില്‍, സെന്റ്‌തോമസ് കോളേജ് നില്‍ക്കുന്ന 1.19 ഏക്കര്‍ ഭൂമിയ്‌ക്കാണ്, ഒന്‍പതരക്കോടി പാട്ടക്കുടിശിക എഴുതിത്തള്ളി പട്ടയം നല്‍കാന്‍ തിരുമാനിച്ചത്. 16ന് കോളേജില്‍ നടക്കുന്ന സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങില്‍ കോളേജ് ഇരിക്കുന്ന സ്ഥലത്തിന്റെ പട്ടയവും മുഖ്യമന്ത്രി കൈമാറും. സെന്റ് മേരീസ്, ക്രൈസ്റ്റ് കോളേജുകള്‍ക്ക് പട്ടയങ്ങള്‍ നല്‍കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.

നേരത്തെ തന്റെ അധികാര പരിധിയില്‍പെടുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് പട്ടയം തിരിച്ചയച്ച കളക്ടറുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി പട്ടയത്തില്‍ ഒപ്പുവെപ്പിച്ചതായും അറിയുന്നു. പാട്ടക്കുടിശിക എഴുതിത്തള്ളുന്നതും, പട്ടയം നല്‍കുന്നതും സുപ്രീംകോടതി നിര്‍ദ്ദേശത്തിന് എതിരാണെന്ന് ലാന്റ് റവന്യൂ കമ്മിഷണറും, അക്കൗണ്ടന്റ് ജനറലും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി പ്രസിദ്ധികരിച്ചിരുന്നു. 9,54,80,101 കോടി രൂപയാണ് പാട്ടക്കുടിശിക. ഇത് എഴുതിത്തള്ളുന്നത് സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് എജിയുടെ റിപ്പോര്‍ട്ടില്‍. കേസുകള്‍ നിലനില്‍ക്കുന്നതിനാലും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാലും പാട്ടക്കുടിശികയോടെ പട്ടയം നല്‍കാനാവില്ലെന്ന് ലാന്റ് റവന്യൂ കമ്മിഷണറും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതെല്ലാം മറി കടന്നാണ് പട്ടയം നല്‍കുന്നത്.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തും സെന്റ്‌തോമസ്, സെന്റ്‌മേരീസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എന്നിവക്ക് പട്ടയം അനുവദിക്കാന്‍ നീക്കം നടന്നിരുന്നു. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് പട്ടയം നല്‍കാന്‍ നടപടി ഊര്‍ജിതമാക്കിയത്.

ഡെപ്യൂട്ടി കളക്ടറായിരുന്ന സജനെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ഭാഗമായി ലാന്റ് റവന്യൂ കമ്മിഷണറേറ്റിലേക്ക് സ്ഥലം മാറ്റിയ നാളിലായിരുന്നു അപേക്ഷയില്‍ നടപടി. സെന്റ് ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പാട്ടക്കുടിശിക ഒഴിവാക്കി പട്ടയം നല്‍കാനാണ് തീരുമാനിച്ചത്. എതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും തൃശൂര്‍ അതിരൂപത മെത്രാന്‍ ആന്‍ഡ്രൂസ് താഴത്ത് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സഭയു#െട പ്രീതി പിടിച്ചു പറ്റാന്‍ ഇത്രയും പെട്ടെന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പാഞ്ഞെത്തുന്നത്.

തൃശൂര്‍ കിള്ളന്നൂര്‍ വില്ലേജിലെ മാറ്റാംപുറം,പൂളാക്കല്‍, പൂമല പ്രദേശത്തെ് 1989ല്‍ വനംറവന്യു വകുപ്പുകള്‍ പരിശോധിച്ച് തീരുമാനിച്ച 400 കുടുംബങ്ങള്‍ക്കും 2001ല്‍ലാന്റ് അസൈന്‍മെന്റ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നടപടിയെടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച 223 അപേക്ഷികളിലും ഇതുവരെയും നടപടികളെടുത്തിട്ടില്ല. 2005ല്‍ നടന്ന പട്ടയവിതരണ മേളയില്‍ 19 പേര്‍ക്ക് പട്ടയം ലഭിച്ചതൊഴിച്ചാല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല. ഈ അപേക്ഷകര്‍ ഇപ്പോഴും കയറിയിറങ്ങുമ്പോഴാണ് സഭക്ക്പട്ടയം നല്‍കാന്‍ മുഖ്യമന്ത്രിയെത്തുന്നത്.

കൃഷ്ണകുമാര്‍ ആമലത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.