കൊച്ചി: കേരളത്തില്‍ അന്ധവിശ്വാസം വര്‍ദ്ധിച്ചു വരുന്നെന്നും ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഗായകന്‍ യേശുദാസിനെ പോലും അന്പലത്തില്‍ കയറ്റാത്തവരാണ് ഇവിടെയുള്ളതെന്നും വി.എസ് പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ചൂഷണങ്ങള്‍ അരങ്ങേറുകയാണ്. വിദ്യാസമ്പന്നരും അറിവുള്ളവരും വ്യാജ സിദ്ധന്മാരില്‍ അഭയം തേടുകയാണ്.
അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും സാധാരണക്കാരന്റെ ജീവിതം നശിപ്പിക്കുകയാണെന്നും വി.എസ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കേരളം റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിക്കുന്നതെന്നും ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ വി.എസ് പറഞ്ഞു.
















