ഡെറാഡൂണ്‍: ഋഷികേശ്- ബദരിനാഥ് ദേശീയപാതയില്‍ പലയിടങ്ങളിലും മണ്ണടിച്ചില്‍. 14,000ലേറെ ചതുര്‍ത്ഥാമ തീര്‍ത്ഥാടകര്‍ പലയിടങ്ങളിലും കുടുങ്ങി. ചമോലി ജില്ലയിലെ പല മേഖലകളിലാണ് ഇവര്‍ ഒറ്റപ്പെട്ടിരിക്കുന്നത്.
ജോഷി മഠത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ വിഷ്ണുപ്രയാഗിനു സമീപം ഹാത്തി പര്‍വ്വതിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞത്. 60 മീറ്ററോളം റോഡ് തകര്‍ന്നു. ഗോവിന്ദ്ഘാട്ടില്‍ 1183 പേരും ജോഷി മഠത്തില്‍ 900 പേരും പാണ്ഡുകേശ്വരത്ത് 450 പേരും കുടുങ്ങി. ബദരീനാഥില്‍ 11,000 ത്തിലേറെ തീര്‍ഥാടകരാണ് ഈ സമയത്തുണ്ടായിരുന്നത്. അവര്‍ക്കും മടങ്ങാന്‍ വഴിയില്ല. ചമോലി എസ്പി തൃപ്തി ഭട്ട് പറഞ്ഞു. ഇവരെയെല്ലാം പലയിടങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷവും എത്തിക്കുന്നുമുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റ് ആഷിഷ് ജോഷി പറഞ്ഞു. ബദരിയില്‍ നിന്ന് വന്ന വാഹനങ്ങള്‍ ബദരിനാഥിലേക്ക് തന്നെ മടക്കി അയച്ചു. വിഷ്ണുപ്രയാഗില്‍ നിന്ന് തിരിച്ചവരെ ജോഷിമഠത്തിലും ഗോവിന്ദ് ഘാട്ടിലമാണ് മടക്കിയെത്തിച്ചത്. ബദരീനാഥിലെ ആശ്രമങ്ങളിലും ഹോട്ടലുകളിലുമായി ഒരു ലക്ഷം പേരെയെങ്കിലും താമസിപ്പിക്കാന്‍ കഴിയും. അതിനാല്‍ ആശങ്ക വേണ്ട. അദ്ദേഹം പറഞ്ഞു.
















