ലക്നൗ :ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് നാല് പേര് ഷോക്കേറ്റ് മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്നാണ് ലൈന്‍ പൊട്ടി വീണത്.
ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുരഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
11000വോള്‍ട്ടുള്ള വൈദ്യുതി കമ്പിയാണ് ബസിനു മുകളിലേക്ക് വീണത്.
പരിക്കേറ്റ പതിനഞ്ച് പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: