Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രതികരിക്കാന്‍ ഒരു പെണ്‍കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:24 am IST
inVicharam

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി സംഘടന രൂപീകരിക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. എറണാകുളത്തുള്ള റീമയെപ്പോലുള്ള താരങ്ങള്‍ പലസമയങ്ങളിലായി ഇത്തരത്തിലൊരു സംഘടന രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അതിനിടയിലാണ് കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അതിക്രമം. ആ സാഹചര്യത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഒരു വേദി ഉണ്ടാക്കണം എന്ന ആവശ്യം ശക്തമാകുന്നത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. അത് തുറന്നുപറയേണ്ടതുണ്ട് എന്നതുകൊണ്ടാണ് വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രിയെ കണ്ടതും.

സമാന ചിന്താഗതിക്കാരാണ് ഇതിന്റെ രൂപീകരണത്തിനായി മുന്നോട്ടുവന്നിട്ടുള്ളത്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴും, ഓരോ ദിവസവും പല പല പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഈ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഭരണകൂടം ഇടപെടേണ്ട വിഷയങ്ങള്‍ ഇതില്‍ ഉണ്ട് എന്നും മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

സംഘടനയ്‌ക്ക് ഔദ്യോഗികരൂപം കൊടുക്കുക, മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ നടത്തുക എന്നിവയ്‌ക്കെല്ലാം മുന്നോടിയായി തുടങ്ങിവയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാ വകുപ്പ് രൂപീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആ വകുപ്പിന്റെ കീഴില്‍ ആലോചിക്കാന്‍ പറ്റുന്ന നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പെണ്‍കൂട്ടായ്‌മ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനം ലൈംഗിക പീഡന പരാതി പരിഹാര സെല്ലുകള്‍ ഉണ്ടാക്കണമെന്നതാണ്. ഓരോ സിനിമാ ഷൂട്ടിങ് സെറ്റും തൊഴില്‍ ഇടമായി കണ്ടുകൊണ്ട് അത്തരത്തിലൊരു സെല്‍ രൂപീകരിക്കണം. മറ്റെല്ലാ തൊഴിലിടങ്ങളിലും ഇത്തരം സെല്‍ നിര്‍ബന്ധമാണ്. സിനിമാ മേഖലയില്‍ മാത്രമാണ് ഇതില്ലാത്തത്. നിരവധി സ്ത്രീകള്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

വിദഗ്ധസമിതിയുണ്ടാക്കണം എന്നതാണ് മറ്റൊരാവശ്യം. ലിംഗപരമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ ഇതൊക്കെ പഠിക്കാന്‍ ഇതാവശ്യമാണ്. സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനൊക്കെ ഇത് ഉപകരിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ്‌നല്‍കിയിട്ടുണ്ട്. അഭിനയത്തില്‍ അല്ലാതെ തന്നെ മറ്റ് സാങ്കേതിക മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. സിനിമാ മേഖലയില്‍ ലൈറ്റ് ബോയ്‌മാരുണ്ട്. ലൈറ്റ് ഗേള്‍ എന്നകാര്യവും ആലോചിക്കാവുന്നതാണ്. അതിനായി അത്തരത്തിലൊരു കോഴ്‌സുണ്ടാവണം. ജെന്‍ഡര്‍പാര്‍ക്ക് പോലുള്ള സംവിധാനം ഉപയോഗിച്ചുകൊണ്ട്, പരമ്പരാഗതമല്ലാത്ത തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ സാധിക്കണം.

പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നവരെ സഹായിക്കാന്‍ ക്ഷേമനിധി ഉണ്ടാവണം. അതത് തൊഴിലുടമകളില്‍ നിന്ന് ഒരു വിഹിതം വകയിരുത്തി, സര്‍ക്കാരും ഒരു വിഹിതം ഇട്ടുകൊണ്ട് ഇത് സാധ്യമാക്കണം. സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി ഉറപ്പുവരുത്തുന്നതിനും അത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള സംഘടനകളുമായി സര്‍ക്കാര്‍ നടത്തുന്ന കൂടയാലോചനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നതും ഒരാവശ്യമാണ്.

പെണ്‍കൂട്ടായ്‌മയ്‌ക്കുവേണ്ടി എല്ലാവരുടേയും പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ്. മെമ്പര്‍ഷിപ് കാമ്പെയിന്‍ തുടങ്ങണം. മുതിര്‍ന്ന വനിതാ താരങ്ങളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എല്ലാ വനിതാ താരങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ സംഘടന. സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടെന്ന് തുറന്നുപറയാന്‍ ധൈര്യം കാട്ടിയത് പാര്‍വ്വതിയാണ്. തുറന്നുപറയുന്നവര്‍ മോശക്കാരാവുന്നതാണ് അവസ്ഥ. ഇതൊന്നും തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. പറയാതിരുന്നതുകൊണ്ട് ഇല്ലാതാവുന്ന കാര്യമല്ല ഇത്. ആരും പറയാത്തതുകൊണ്ട് ഇല്ല എന്ന് വിചാരിക്കാനും പറ്റില്ല. ഈ സ്ഥിതി എന്നെങ്കിലും മാറേണ്ടതില്ലെ? പലരും സിനിമയിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ധൈര്യത്തോടെ വരാന്‍ പറ്റണം.

അവസരങ്ങള്‍ നഷ്ടപ്പെടും എന്നതുകൊണ്ടാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടായവര്‍ തുറന്നുപറയാന്‍ മടിക്കുന്നത്. പ്രതികരിക്കുന്നവര്‍ക്കെതിരെ അപ്രഖ്യാപിത വിലക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ ഇടപെടലും സിനിമാ മേഖലയില്‍ കുറവാണ്. ഈ സാഹചര്യങ്ങളിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയത്. സര്‍ക്കാരിന് നല്ലതോതില്‍ വരുമാനം നേടിക്കൊടുക്കുന്ന വ്യവസായമാണിന്ന് സിനിമ. ആ നിലയില്‍ ഏത് സര്‍ക്കാരാണെങ്കിലും പ്രശ്‌നങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രവണതയാണുള്ളത്. ഒരു തൊഴിലിടത്തില്‍ ആവശ്യമായ സൗകര്യം പല സിനിമാ സെറ്റുകളിലും ഇല്ല. മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത സെറ്റുകളുണ്ട്. ഇത്തരം സാഹചര്യങ്ങളൊക്കെ ഒഴിവാക്കേണ്ടതുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ആശാവഹമാണ്. വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകുമ്പോള്‍ സംവിധായകര്‍ കൂടുതല്‍ ശ്രദ്ധിക്കും. പെണ്‍കൂട്ടായ്‌മയ്‌ക്ക് പൃഥ്വിരാജ്, ബി.ഉണ്ണികൃഷ്ണന്‍ പോലുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ പഠിച്ച് എന്തൊക്കെ പരിഹാരം കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. മെമ്പര്‍ഷിപ് ക്യാമ്പെയിന്‍, ഔദ്യോഹിക രൂപീകരണം, രജിസ്‌ട്രേഷന്‍, ജനറല്‍ ബോഡി യോഗം ഇതൊക്കെയായിരിക്കും അടുത്ത നടപടിക്രമങ്ങള്‍.

(വിമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ വക്താവും മാന്‍ഹോള്‍ എന്ന ചിത്രത്തിന്റെ സംവിധായികയുമാണ് ലേഖിക)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.