കൊച്ചി: ജീവനാംശം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നടി ലിസിയുടെ പിതാവ് എന്നവകാശപ്പെടുന്ന ആലുവ സ്വദേശി എന്‍.ഡി. വര്‍ക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജീവനാംശം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി നിലനില്‍ക്കുന്നുണ്ടെന്നും 2015ല്‍ 5500 രൂപ പ്രതിമാസം നല്കുന്നതിനു ജില്ലാ കളക്ടര്‍ നടി ലിസിക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഈ തുക പ്രതിമാസം 10,000മായി ഉയര്‍ത്തണമെന്നു ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. പിതൃത്വം തെളിയിക്കുന്നതിനു ഡിഎന്‍എ പരിശോധന നടത്തുന്നതിനു തയ്യാറാണെന്നും ഇതിനു നിര്‍ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. ലിസിയുള്പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: