മംഗളൂരു: ഭാരത സംസ്കൃത പ്രതിഷ്ഠാന്‍ നടത്തിയ രാമായണം പരീക്ഷയില്‍ ഒന്നാമതെത്തി ഫാത്തിമ റഹീല രാജ്യത്തിന് മതൃകയായി. മംഗലാപുരത്തിന് സമീപം പുട്ടൂര്‍ സ്വദേശിയായ ഫാത്തിമ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള സുള്യപടവ് സര് േവ്വാദയ ഹൈസ്കൂളിലെ ന്പതാംകഌസ് വിദ്യാര്‍ഥിനിയാണ്. 2015 നവംബറില്‍ നടത്തിയ പരീക്ഷയില്‍ 93 ശതമാനം മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്.
രാമായണവും മഹാഭാരതവും പഠിക്കുന്നുണ്ട്. അമ്മാവനാണ് അവളെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. പിതാവ് എം. ഇബ്രാഹിം പറഞ്ഞു. പിതാവ് ഫാക്ടറി ജീവനക്കാരനാണ്. മാതാവ് വീട്ടമ്മയാണ്. ഇനി മഹാസൂതം പരീക്ഷയിലും പങ്കെടുക്കണം. സ്വയം പഠിച്ചാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. ഹെഡ്മാസ്റ്റര് ശിവരാമ, പരീക്ഷാ സംയോജകന്‍ പി.സത്യശങ്കര്‍ ഭട്ട് എന്നിവര്‍ പറഞ്ഞു. സര്‍വ്വോദയ ഹൈസ്കൂളിലെ 39 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: