ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പേസര്‍ സഹീര്‍ ഖാന് നയിക്കുമെന്ന് ടീം മാനേജ്മെന്റ്. ഈ സീസണിലേക്കാണ് സഹീറിനെ ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 7 മത്സരങ്ങളില്‍ ഡല്‍ഹിക്കായി ഇറങ്ങിയ സഹീര്‍ 7 വിക്കറ്റുകളാണ് നേടിയത്. നേരത്തേ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി സഹീര്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഇതുവരെ 77 ഐപിഎല്‍ മത്സരങ്ങളില്‍ 82 വിക്കറ്റുകളും നേടി.
നേതൃഗുണം തെളിയിച്ചിട്ടുള്ള താരമാണ് സഹീറെന്നും ടീമിന്റെ ക്യാപ്റ്റനായി സഹീറിനെപ്പോലൊരു താരത്തെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ടീം ഉപദേഷ്ടാവ് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: