മാനവിക സംസ്കാരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ , ഒരിക്കലും മുറിയാതെയോഴുകിയ രണ്ടു സാംസ്കാരിക ധാരകളെയുള്ളൂ. ഭാരതവും ,ചൈനയും. സംസ്കാരങ്ങളെന്നു അവകാശപ്പെട്ട മറ്റെല്ലാം, ശരിക്കും നാഗരികതകള്‍ മാത്രമായിരുന്നു.
മനുഷ്യ സമൂഹത്തിനു ,എന്നെന്നും ആവശ്യമായ ,ശാശ്വത മൂല്യങ്ങള്‍ നല്കുന്ന ചിന്താധാരകളും ,അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്ന സമൂഹങ്ങളെയുമാണ് സംസ്കാരം എന്ന് പറയാവുന്നത്. നദീതടങ്ങളില്‍, കൂട്ടമായി ജീവിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിത സൗകര്യങ്ങള്‍ വികസിപ്പിച്ച സമൂഹങ്ങളാണ് നാഗരികതകള്‍. നൈലിന്റെ തീരങ്ങളില്‍ വളര്‍ന്നു പന്തലിച്ച ഈജിപ്റ്റും, യൂഫ്രട്ടീസ് ടൈഗ്രിസ് തീരങ്ങളില്‍ വികസിച്ച ഗ്രീസുമെല്ലാം നാഗരികതകളായിരുന്നു. അടുത്ത തലമുറക്ക് ,പ്രത്യേകിച്ചൊന്നും നല്കാനില്ലാത്ത നാഗരികതകള്‍ക്ക് കടപുഴകാന്‍ ,ഒരു ഭൂകമ്പമോ ,പെമാരിയോ ,പ്രളയമോ ധാരാളം …ഈജിപ്തിനും ,ഗ്രീസിനും ,മെസപ്പൊട്ടെമിയക്കുമെല്ലാം സംഭവിച്ചതും ഇത് തന്നയാണ്.
എന്നാല്‍ ,വിദേശ ആക്രമണങ്ങളാകട്ടെ,പ്രകൃതി ദുരന്തങ്ങളാകട്ടെ ..ഒന്നിനും തകര്‍ക്കാന്‍ പറ്റാത്ത കരുത്താണ്, ഭാരതത്തിന്റെയും ,ചൈനയുടെയും പാരമ്പര്യങ്ങള്ക്കുള്ളത്. അത് കൊണ്ട് തന്നയാണ്, സംസ്കാരം എന്ന പൂര്‍ണാര്‍ഥത്തില്‍ വിശേഷിപ്പിക്കാന്‍ പറ്റിയ സമൂഹങ്ങള്‍ ഇത് രണ്ടുമെയുള്ളൂ എന്നും പറയുന്നത്.
മാറി മാറി വന്ന ഒരുപാട് രാജതലമുറകള്ക്ക് ശേഷം, 1912 ലാണ് സന് യാത് സെന്നിന്റെ നേതൃത്വത്തില്‍ ആധുനിക ചൈന പിറവി കൊള്ളുന്നത്. ജപ്പാനുമായുള്ള വിനാശകരമായ യുദ്ധങ്ങളും, പഴയ ബ്രിട്ടീഷ് അവശിഷ്ടങ്ങളായ ഭീമമായ മയക്കുമരുന്ന് വ്യാപനവും, ചിയാംഗ് ഐഷക്കിന്റെ ചൈനയെ ഭീകരമായ പിന്നോക്കാവസ്തയിലെക്ക് തള്ളിവിട്ടു. ഈ പിന്നൊക്കവസ്ഥയുടെ വളക്കൂറിലാണ്, മാവോ സെ തൂങ്ങിന്റെ നേതൃത്വത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേര് പടര്‍ത്തിയത്.
ആദ്യം മുതല്‍ തന്നെ, ചിയാംഗ് ഐഷക്കിന്റെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പോന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക്, പക്ഷെ വിജയങ്ങളൊന്നും സാധ്യമായില്ല. പക്ഷെ 1936 ലെ ചൈന ജാപ്പനീസ് യുദ്ധത്തില്‍ ,ആഭ്യന്തര കലഹത്തിനു തടയിടാന്‍ ,ചിയാംഗ് ഐഷക്കിനു ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സന്ധി ചെയ്യേണ്ടി വന്നു. യുദ്ധത്തിലെ ,ജാപ്പനീസ് ക്രൂരതകളും ,യുദ്ധാനന്തര ചൈനയിലെ ഭീകരമായ സാമൂഹ്യ സാഹചര്യങ്ങളുമെല്ലാം മുതലെടുത്ത് നടത്തിയ മാവോയുടെ ലോങ്ങ് മാര്ച്ചിനോടുവില് ചിയാംഗ് ഐഷക് നിലം പൊത്തുക തന്നെ ചെയ്തു.അങ്ങിനെ ചെയര്മാന് മാവോ നേതൃത്വം കൊടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ,90 കോടിയോളം വരുന്ന ലോകത്തിലെ എറ്റവും വലിയ ജനതയുടെ നിയതി കൈയ്യിലേന്തി.
മാവോയുടെ അസാധാരണമായ സംഘടനാ പാടവവും,നേത്രുശേഷിയും ,അദ്ദേഹത്തിനു അഭൂതപൂര്‍വമായ ജനപിന്തുണ നേടിക്കൊടുത്തിരുന്നു ഭീകരമായ സാമൂഹ്യ അരക്ഷിതാവസ്ഥ കൂടിയായപ്പോള്‍ മാവോയുടെ പണി എളുപ്പമായി എന്ന് വേണം കണക്കാക്കാന്‍.ഈ ചൈനീസ് വിപ്ലവത്തെ തുടര്‍്ന്നാണ് ,ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുപ്രസിദ്ധമായ കല്‍ക്കട്ടാ തിസീസ് വരുന്നത്.ചൈനീസ് മോഡലില്‍ ഒരു വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കാനുള്ള ആഹ്വാനത്തെ തുടര്‍ന്നാണ്,ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്…നിരോധനങ്ങളുടെയും ,ഒളിവ് ജീവിതങ്ങളുടെയും നിറം പിടിപ്പിച്ച കഥകള്‍ വാനോളം പാടി നടക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പാണന്മാര് ,എന്തിനായിരുന്നു ആ നിരോധനം എന്ന് ചോദിച്ചാല്‍ ,ഇന്നും അട്ടം നോക്കിയിരിക്കുകയെ ഉള്ളൂ.
ഏതൊരു നേതാവിനും ,ഒരു സ്വെഛാധികാരിയാകാന് വലിയ സമയമൊന്നും ആവശ്യമില്ല..ചെയര്മാന് മാവോയുടെ പരിണാമവും മറ്റൊന്നായിരുന്നില്ല. സ്വകാര്യസ്വത്തിനെതിരെ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ കോടിക്കണക്കിനു ഏക്കര്‍ ഭൂമി പിടിച്ചെടുത്തു. ലക്ഷക്കണക്കിന് ഭൂവുടമകളെയും, എതിര് ശബ്ദമുയര്‍ത്തിയവരെയും നിര്‍ദ്ദയം കൊന്നു തള്ളി. വിപ്ലവാനന്തര ചൈനയില്‍ ,അടുത്ത വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 20 ലക്ഷത്തോളം ഭൂവുടമകളാണ്.
മാവോയുടെ, കുപ്രസിദ്ധമായ The great leap forward എന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയ വര്‍ഷങ്ങളില്‍, കടുത്ത ക്ഷാമവും, സാമ്പത്തിക അന്തരവും, ചൈനയെ കൊടിയ സാമൂഹ്യ അസ്വസ്ഥതകളിലേക്ക് തള്ളി വിട്ടു…സോവിയറ്റ് യൂണിയനുമായുള്ള, കമ്മ്യൂണിസ്റ്റ് മേധാവിത്വമത്സരത്തിന്റെ ഭാഗമായി, മുഴുവന്‍ വിഭവശേഷിയും സൈനിക ചെലവുകള്‍ക്ക് ഉപയോഗിച്ചു. അതിനാല്‍ ഉണ്ടായ ഭീകരമായ ക്ഷാമത്തില്‍,195861 കാലഘട്ടത്തില്‍ ,ചൈനയില്‍ പിടഞ്ഞ് വീണത് നാലര കോടി ജനങ്ങളാണ്. ഔദ്യോഗികവും അനൗദ്യോഗികവുമായ വധശിക്ഷകള്‍ വേറെ.
അടങ്ങാത്ത ,സാമ്രാജ്യമോഹത്തിന്റെ ഫലമായി, 1950 കളില്‍, സ്വതന്ത്ര രാജ്യമായിരുന്ന ടിബറ്റിനെ കൈയ്യേറുകയും, തുടര്‍ന്ന് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈ ലാമ, ഭാരതത്തിലേക്ക് രക്ഷപെടുകയും ചെയ്തു. ഇന്നും ,ലോകത്തിലെ എറ്റവും വലിയ പ്രവാസി സര്‍ക്കാരിന്റെ തലവനാണ് ദലൈലാമ.
കമ്മ്യൂണിസ്റ്റ് ചതിയുടെ ആഴമറിയുന്നതില്,പൂര്‍ണമായി പരാജയപ്പെട്ട നെഹ്രുവിനെയും ,കൃഷ്ണമെനോനെയും വിഡ്ഢികളാക്കി ,1962 ല്‍ ,ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ,ലോകം തന്നെ ഞെട്ടി. ഭാരതത്തിന് ,വലിയ സൈനിക ശക്തി ആവശ്യമില്ല,നമ്മെ എല്ലാവരും ബഹുമാനിച്ച് കൊള്ളും എന്ന വിചിത്രമായ വിദേശ നയത്തിന്റെ വികലത ബോധ്യപ്പെട്ടപ്പോഴേക്കും ,കൈലാസമടക്കം ,കശ്മീരിന്റെ നല്ലൊരു ശതമാനം ഭൂമി നഷ്ടപ്പെട്ട് ,ചരിത്രത്തിലെ എറ്റവും വലിയ നാണം കെട്ട തോല്വികളിലൊന്നിലെക്ക് നാം വീണു കഴിഞ്ഞിരുന്നു.
ഭാരതം ഭാരതത്തിന്റേതെന്നും, ചൈന ചൈനയുടെതെന്നും പറയുന്ന ഭൂമിയിലാണ് യുദ്ധം നടക്കുന്നതെന്ന ഇ എം എസിന്റെ പ്രസ്ഥാവന ഉണ്ടായതും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയെ പിന്തുണച്ച് നിലപാടെടുത്തതും ,അവര്‍ വീണ്ടും നിരോധിക്കപ്പെട്ടതും ഇക്കാലത്താണ്. ചൈന ,ഇവിടെ വന്ന് ,അധികാരം പിടിച്ചെടുത്ത് തങ്ങളെ ഏല്പിക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ ,പക്ഷെ പാര്‍ട്ടിയിലെ സിപിഐ ചേരിക്ക് ,സോവിയറ്റ് യൂനിയനോടായിരുന്നു വിധേയത്വം. ഈ ചേരിപ്പോരായിരുന്നു 1964 ലെ പാര്‍ട്ടി പിളര്‍പ്പിനു കാരണം. ചുരുക്കത്തില്‍ ,ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ,നിരോധനങ്ങള്‍ക്കും ,പ്രതിസന്ധികകള്ക്കും പിന്നില്‍ ,ഈ വിദേശ വിധേയത്വവും ,ദേശ വിരുദ്ധ നിലപാടുകളുമായിരുന്നു എന്നതാണ് നഗ്നമായ യാഥാര്‍ഥ്യം.
Great leap forward പരാജയപ്പെട്ടതിനെ തുടര്‍ന്ന് ,മാവോ 1966ല്‍ ,മറ്റൊരു കുപ്രസിദ്ധ പദ്ധതി ആരംഭിച്ചു. സാംസ്കാരിക വിപ്ലവം. പാര്‍ട്ടിയിലും ,ഗവന്മെന്റിലും അടിഞ്ഞു കൂടിയ ,അഴിമതിക്കാരെയും ,സ്വജനപക്ഷപാതികളെയും പുറത്താക്കാനുള്ള പരിപാടി എന്നാണു പറഞ്ഞിരുന്നതെങ്കിലും ,നഷ്ടപ്പെട്ടു തുടങ്ങിയ സ്വാധീനം തിരികെപ്പിടിക്കാനുള്ള തന്ത്രമായിരുന്നു അത്. മാവോയുടെ പത്നിയുടെ നേതൃത്വത്തിലുള്ള നാല്‍വര്‍ സംഘമാണ്, സംഗതി നിയന്ത്രിച്ചത് താഴെത്തട്ടിലുള്ള അണികളെ ,പ്രാദേശിക പാര്‍ട്ടി ,സര്‍ക്കാര്‍ നേത്രുത്വങ്ങള്ക്കെതിരെ തുറന്ന് വിട്ടു. ആയിരക്കണക്കിന് ,പ്രാദേശിക നേതാക്കന്മാര് ,കൊല്ലപ്പെടുകയോ ,നാടുവിടുകയോ ചെയ്തു. ആകെ താറുമാറായ സര്‍ക്കാരിനെ, അത് കൊണ്ട് തന്നെ മാവോയുടെ നാല്‍വര്‍ സംഘം അടക്കി ഭരിച്ചു. ചെറിയ ചോദ്യങ്ങളെ പോലും ,സാംസ്കാരിക പ്രവര്‍ത്തകരെ കൊണ്ട് ഉന്മൂലനം ചെയ്തു.
1976 ല്‍ മാവോയുടെ അന്ത്യം വരെ ഇത് തുടര്‍ന്നു. മാവോക്ക് ശേഷം ,അധികാരത്തില്‍ വന്ന ദെങ്ങ് സിയാവോ പിങ്ങ് ,സാംസ്കാരിക വിപ്ലവ കാലത്ത് ,മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരു നേതാവാണ്.
ദെങ്ങിന്റെ വരവോടു കൂടിയാണ് ,ചൈനയുടെ ജാതകം മാറിമറിയാന്‍ തുടങ്ങിയത്. സ്വകാര്യ സ്വത്ത് നിരോധനം ,പൊതുമേഖല എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ,ചൈനയുടെ അന്ത്യത്തിന് വലിയ താമസമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ,അന്ന് വരെ പിന്തുടര്‍ന്ന എല്ലാ സാമ്പത്തിക നയങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞു .
സ്വകാര്യ സ്വത്തും, ഓപണ്‍ മാര്‍ക്കറ്റ് പോളിസിയും, വിദേശ നിക്ഷേപങ്ങളും അനുവദിച്ച് കൊണ്ടുള്ള പുതിയ ഭരണ ഘടന 1981 നടപ്പാക്കി. അങ്ങിനെ ,മുതലാളിത്ത ലോകത്തിന്റെ മുഖമുദ്രകള്‍ ,വന്‍ മതില് ഭേദിച്ച് കൊണ്ട് ചൈനയിലേക്ക് ഒഴുകി. വന്‍ ബിസിനസ് ഗ്രൂപ്പുകളും ,ശത കൊടീശ്വരന്മാരുമോക്കയായി ,ഒരു മുതലാളിത്ത ചൈന ജന്മം കൊണ്ടു. ദെങ്ങിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. ‘പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം ,എലിയെ പിടിക്കുമോ എന്നത് മാത്രമാണ് എന്ന്. കമ്മ്യൂണിസം ,പേരിലും ,അധികാര ധ്രുവീകരണത്തിലും ,പാര്‍ട്ടി സ്വെഛാധിപത്യത്തിലും, മാത്രമായി ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: