ഡേവിഡ് കോള്മാന് ഹെഡ് ലി, ഫെബ്രുവരി 11 12 തീയതികളില്‍ ആയി വിഡിയോ ലിങ്ക് വഴി ഭാരതത്തിലെ ഒരു കോടതിയില്‍ നല്കിയ മൊഴി, ഇസ്രത് ജഹാന്, ജാവേദ് ഷെയ്ഖ് ആയി മാറിയ പ്രാണേഷ് കുമാര്‍ പിള്ള, പാക്കിസ്ഥാനികള്‍ ആയ സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവര്‍ തീവ്രവാദികള്‍ ആയിരുന്നു എന്ന ഐബി റിപ്പോര്‍ട്ടിനെ സ്ഥിരീകരിക്കുതാണ്. തുടര്‍ന്ന്, ഇസ്രത്തിന്റെയും സംഘത്തിന്റെയും ലക്ഷ്കറെ ത്വയ്ബ ബന്ധത്തെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ മുന്‍ ഐബി ഉദ്യോഗസ്ഥന് രജീന്ദര്‍ കുമാര്‍, ചിദംബരം ആയിരുന്നു 2009 ല്‍ ഐബി യുടെ സത്യവാംഗ് മൂലം തിരുത്തിയെതെു പറഞ്ഞ മുന്‍ ദേശീയ സുരക്ഷാ അദ്ധ്യക്ഷന്‍(എന്‍എസ്എ) ജി. കെ.പിള്ള, മുന്‍ ഗൃഹമാന്ത്രാലായ ഉദ്യോഗസ്ഥന് ആര്.വി.എസ് മണി, 2009 ല്‍ അമേരിക്കയില്‍ ചെന്ന് എഫ്.ബി.ഐ യുടെ സാനിദ്ധ്യത്തില്‍ ഹെഡ്ലിയുടെ മൊഴി രേഖപ്പെടുത്തിയ എന്‍ഐഎ ഉദ്യോഗസ്ഥന് ലോക് നാഥ് ബോഹ്ര, മുന്‍ എന്‍ഐഎ അദ്ധ്യക്ഷന്‍ എന്നിവര്‍ എല്ലാവരും യുപിഎ സര്‍ക്കാര്‍ മോദിജിയെയും അമിത് ഷായെയും രാഷ്ട്രീയമായി നശിപ്പിക്കാന്‍ വേണ്ടി ഈ വിഷയത്തില്‍ കളിച്ച കള്ളക്കളികളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
പക്ഷെ, ഈ വെളിപ്പെടുത്തലുകളെ ഇവിടത്തെ മോദിവിരുദ്ധ മതേതറകള്‍ ചോദ്യം ചെയ്യുന്ന അവസരത്തില്‍, ആ ഏറ്റുമുട്ടല്‍ സംഭവത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമാണെന്ന് തോന്നുന്നു.
2004 ജൂണ്‍ 15 നാണ് ഈ നാല് തീവ്രവാദികളും ഗുജറാത്ത് പൊലീസുമായുണ്ടായ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഐബി (ഇന്റലിജന്‍സ് ബ്യൂറോ) ഇവരുടെ ആക്രമണങ്ങള്‍ക്ക് പാത്രമായെക്കാവുന്ന സംസ്ഥാനങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്, ഈ ഏറ്റുമുട്ടല്‍ നടന്നത്. സംഭവം നടന്ന അന്നുതന്നെ, യാതൊരുവിധ അന്വേഷണവും ആരംഭിക്കുന്നതിനു മുന്പെതന്നെ, മഹാരാഷ്ട്രയിലെ ഒരു എന്‍സിപി എംഎല്‍എ മുംബൈക്കടുത്ത് താനയിലുള്ള ഇസ്രത് ജഹാന്റെ വീട്ടില്‍ ചെന്ന്, കൊല്ലപ്പെട്ടവര്‍ നിരപരാധികളായിരുന്നെന്നും, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും പറഞ്ഞുകൊണ്ട്, ആ കുടുംബത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന്, ബ്രിന്ദാ കാരാട്ട് എന്ന സിപിഎം നേതാവും, ഏറ്റുമുട്ടല്‍ വ്യാജമാണ്, അത് ‘മുസ്ലീം വിരുദ്ധനും ഹിന്ദുമതമൗലികവാദിയും ആയ മോദിയുടെ സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ ഗൂഢാലോചന ആയിരുന്നെന്നും പ്രഖ്യാപിക്കുകയുണ്ടായി. ആ തീവ്രവാദിയെ സഹോദരിയും മകളും ആയി പ്രഖ്യാപിക്കാന്‍ എല്ലാ മതേതറ രാഷ്ട്രീയ നേതാക്കളും പരസ്പരം മത്സരിക്കുകയായിരുന്നു.
നിരപരാധിയെന്ന് അവര്‍ അവകാശപ്പെടുന്ന ഇസ്രത് ജഹാന് എന്ന 19 കാരി മുസ്ലീം യുവതി, രണ്ടു പാക്കിസ്ഥാനികളടക്കം മൂന്നു ലക്ഷ്കറെ ത്വയ്ബ തീവ്രവാദികളും ഒത്തു എവിടെ പോകുകയായിരുന്നു എന്ന് ഇവരാരും ചോദിക്കുകയുണ്ടായില്ല. ദല്‍ഹി ആസ്ഥാനമായിട്ടുള്ള, ഐബി ഉദ്യോഗസ്ഥര്‍ക്ക്, മുംബൈക്കടുത്ത് താനയില്‍ ഉള്ള 19 കാരി വിദ്യാര്‍ത്ഥിനിയെയും പൂനാനിവാസിയായിരുന്ന ജാവേദ് ഷെയ്ഖ് ആയി മാറിയ പ്രാണേഷ് കുമാര്‍ പിള്ളയെയും, സീശാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരേയും തിരഞ്ഞെടുത്തു, അവരെയെല്ലാം തീവ്രവാദികള്‍ എന്നു ചിത്രീകരിക്കാന്‍ എന്തെങ്കിലും വ്യക്തി വിദ്വേഷം ഉണ്ടാകാന്‍ കാരണം ഒന്നും ഇല്ലായിരുന്നു എന്നതൊന്നും അവര്‍ക്ക് ഒരു വിഷയമേ അല്ലായിരുന്നു.
എന്നാല്‍ പിറ്റേന്ന് തന്നെ, കോണ്‍ഗ്രസ്/എന്‍സിപി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുംബൈ പോലീസ് അധികാരികള്‍ തന്നെ, ഈ നാലുപേരും തീവ്രവാദികള്‍ ആയിരുന്നു എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, മരിച്ച നാലുപേരും തങ്ങളുടെ പ്രവര്‍ത്തകര്‍ ആയിരുന്നു എന്ന് തീവ്രവാദ സംഘടയായ ലക്ഷ്കറെ ത്വയ്ബ യുടെ പാക്കിസ്ഥാനിലെ ആസ്ഥാനം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ പ്രവത്തിച്ചിരുന്ന ഐബി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കൊല്ലപ്പെട്ടവരുടെ തീവ്രവാദ ബന്ധം രേഖപ്പെടുത്തിയിരുന്നു.
എല്ലാ മതേതറ പാര്‍ട്ടികളും, മാധ്യമങ്ങളും(ടൈംസ് നൗ അടക്കം), സ്വയംപ്രഖ്യാപിത ബുദ്ധിജീവികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും, ‘കൊല്ലപ്പെട്ട നാലുപേരും നിരപരാധികള്‍ ആയിരുന്നു, അവരെ തീവ്രവാദികള്‍ എന്ന് തെറ്റായി ചിത്രീകരിച്ചതായിരുന്നു, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു’ എന്നെല്ലാം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. 2009 ല്‍ അഹമ്മദാബാദ് മെറ്റ്രൊപൊലിറ്റന്‍ മജിസ്ട്രേറ്റ് എസ് പി. തമംഗ്, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കണം, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് നല്കി. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ തമംഗ്, കുറ്റാരോപിതരായ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരുടെയും, ഇസ്രത്തും കൂട്ടരും തീവ്രവാദികള്‍ ആയിരുന്നു എന്നു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ ഐബി ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കുകയുണ്ടായില്ല.
ആ റിപ്പോര്‍ട്ട് ഗുജറാത്ത് കോടതിയില്‍ വന്നപ്പോള്‍, ഗുജറാത്ത് സര്‍ക്കാര്‍, ഐബി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് , കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ ആയിരുന്നു എന്നും, ഏറ്റുമുട്ടല്‍ അനിവാര്യമായിരുന്നു എന്നും സത്യവാങ്മൂലം സമര്‍പ്പിച്ചു. അപ്പോഴേക്കും അമേരിക്കയില്‍ എഫ്.ബി.ഐ യുടെ പിടിയില്‍ ആയ ഹെഡ്ലി ഇസ്രത് ജെഹാനും സംഘവും ലക്ഷ്കറെ ത്വയ്ബ തീവ്രവാദികള്‍ ആയിരുന്നു എന്ന് മൊഴി നല്‍കുകയും ഉണ്ടായി. ആ സമയത്ത് അമേരിക്കയില്‍ ആയിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ചിദംബരം, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നു പറഞ്ഞുകൊണ്ട് ഐബി യുടെ അഫിഡവിറ്റ് മാറ്റി എഴുതാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍, മാറ്റി എഴുതിയ അഫിഡവിറ്റിലും കൊല്ലപ്പെട്ടവരുടെ തീവ്രവാദ ബന്ധം ഐബി തിരുത്തുകയുണ്ടായില്ല.
അന്ന് കൊല്ലപ്പെട്ടവര്‍ ലക്ഷ്കറെ ത്വയ്ബ തീവ്രവാദികള്‍ ആയിരുന്നു എന്ന് ഹെഡ്ലി എഫ്.ബി.ഐ യോട് പറഞ്ഞതായി എന്‍ഐഎ വക്താവ് 2009 ല്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷെ, പിറ്റേന്ന് തന്നെ, ചിദംബരത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം , എന്‍ഐഎ ആ വാര്‍ത്ത തിരുത്തി, ഹെഡ്ലിയുടെ മൊഴി വിശ്വസനീയമല്ല എന്ന് പ്രസ്താവന ഇറക്കി. യുപിഎ സര്‍ക്കാര്‍ ഈ കളികളെല്ലാം കളിച്ചത് എങ്ങിനെയെങ്കിലും മോദിയെയും അമിത് ഷാ യെയും കുടുക്കണം എന്ന ദുരുദ്ദേശത്തോടെ ആയിരുന്നു എന്ന് നിസ്സംശയം പറയാവുതാണ്.
‘ഹെഡ്ലൈന് ടുഡെ’ ചാനലില്‍ വന്ന ഒരു റിപ്പോര്‍ട്ട്് അനുസരിച്ച്, ഇസ്രത് ജഹാന്റെ കുടുംബത്തിന്റെ വക്കീല്‍ ആയ വൃന്ദാ ഗ്രോവര്‍, ഇവരുടെ കൂടെ കൊല്ലപ്പെട്ട രണ്ടു പാക്കിസ്ഥാനികളും ലക്ഷ്കറെ ത്വയ്ബ തീവ്രവാദികള്‍ ആയിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. എന്നിട്ടും, എല്ലാ മതേതറകളും ഇപ്പോള്‍ ഹെഡ്ലി യാതൊരുവിധ സമ്മര്‍ദ്ദവും ഇല്ലാതെ, ഭാരതത്തിലെ ഒരു കോടതിയില്‍ നല്കിയ മൊഴിയും ചോദ്യം ചെയ്യുന്നു. തീവ്രവാദത്തെ എത്രത്തോളം നീചമായ രീതിയില്‍ രാഷ്ട്രീയ വല്ക്കരിക്കാം എന്നുള്ളതിന്റെ ഒരു ഉത്തമോദാഹരണമായിരുന്നു ഈ കേസ്.
ഭീകരവാദത്തിന്റെ രാഷ്ട്രീയവല്ക്കരണങ്ങള്ക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ചുരുങ്ങിയത് 9 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ട്. പക്ഷെ, വളരെ സമര്‍ത്ഥമായി ചെയ്തു കൊണ്ടിരിക്കുന്നതുകൊണ്ട് , ഭൂരിഭാഗം ജനങ്ങളും അതിന്റെ പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല.
ഇസ്രത് ജെഹാന് കേസ് ഉപയോഗിച്ച് മോദിജിയെ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും അന്തിമ ലക്ഷ്യം ഹിന്ദു സംഘടനകളെ ഇല്ലാതാക്കുക എന്നതായിരുന്നു. വാജ്പെയീജി നയിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ തങ്ങളുടെ ഹിന്ദു വിരുദ്ധ നടപടികള്‍ സുഗമമായി നടപ്പിലാക്കാന്‍ തടസ്സം ഉണ്ടായേക്കും എന്ന് കരുതിയിട്ടായിരുന്നു, ഗോധ്രയില്‍ കരസേവകരെ കത്തിച്ചു കൊന്നു കലാപം സൃഷ്ടിച്ചതെന്ന് ആണ് എന്റെ ഒരു കണക്കുകൂട്ടല്‍. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. പിന്നീട് ഒതുക്കെണ്ടിയിരുന്നത് മോദിജിയെ ആയിരുന്നു. അതിനു കലാപം മതിയായില്ല എന്നറിഞ്ഞപ്പോള്‍ ആണ് ഇസ്രത് ജഹാന് കേസ് സൗകര്യമായി കിട്ടിയത്. അതിനുശേഷം 2006 ലെ മാലെഗാവ് സഫോടനങ്ങള്‍, 2008 ലെ മാലെഗാവ് സ്ഫോടനങ്ങള്‍, 2008 ലെ തന്നെ മുംബൈ തീവ്രവാദി ആക്രമണം, ഹൈദരാബാദ് മെക്കാ മസ്ജിദ്, സംഝൗതാ എക്സ്പ്രസ്സ് സഫോടനങ്ങള്‍ എല്ലാം ഇല്ലാത്ത ‘ഹിന്ദു തീവ്രവാദി’ കളുടെ തലയില്‍ കെട്ടിവക്കാനും ഉള്ള ശ്രമമായി.
ഇതിന്റെ എല്ലാം ആധാരത്തില്‍, മോദി സര്‍ക്കാര്‍, ഹൈന്ദവ സംഘടനകളുടെ മേല്‍ കെട്ടിവക്കാന്‍ മതേതറ സര്‍ക്കാര്‍ ശ്രമിച്ച താഴെ പറയുന്ന എല്ലാ തീവ്രവാദക്കേസുകളും പുനരന്വേഷണം നടത്തേണ്ടതാണ്.
1. 26/11/2008 ലെ മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളായ അബ്ദുള്‍ റഹമാന് ആന്തുലെ, ദിഗ്വിജയ് സിംഗ്, മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും പങ്ക്.
2. 2006 ലെ മാലെഗാവ് സ്ഫോടനക്കേസില്‍ പാക്കിസ്ഥാനി ലക്ഷ്കറെ ത്വയ്ബ തീവ്രവാദി മുസമ്മില്‍ ഭട്ടിന്റെയും സിമി ഭീകരരുടെയും പങ്ക്. ആ കേസ് അന്വേഷിച്ചു മുസമ്മില്‍ അടക്കം ഉള്ള ലക്ഷ്കറെ ത്വയ്ബ പ്രവര്‍ത്തകരുടെയും സിമിയുടെയും പങ്ക് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്നത്തെ മഹാരാഷ്ട്രാ എ.ടി.എസ് തലവന്‍, സുബോധ് കുമാര്‍ ജൈസ്വാള്‍ എന്ന ഉദ്യോഗസ്ഥനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്ന് പുറത്താക്കി, റോ(RAW) വിലേക്ക് സ്ഥലം മാറ്റിയതിന്റെ പുറകില്‍ ആരായിരുന്നു?
3, 2007 ലെ ഹൈദരാബാദ് മെക്കാ മസ്ജിദ് സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പ്രവര്‍ത്തിച്ച ലക്ഷ്കറെ ത്വയ്ബ & സിമി പ്രവര്‍ത്തകരുടെ വിവരങ്ങള്‍.
4. സംഝൗതാ എക്സ്പ്രസ്സ് സ്ഫോടനക്കേസില്‍ സഫ്ദര്‍ നഗോരിയുടെയും മറ്റു സിമി / ലക്ഷ്കറെ ത്വയ്ബ പ്രവര്‍ത്തകരുടെയും പങ്ക്.
5. അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനത്തില്‍ ലക്ഷ്കറെ ത്വയ്ബ/ സിമി പ്രവര്‍ത്തകരുടെ പങ്ക്.
6. 2008 ലെ മാലെഗാവ് സ്ഫോടനക്കേസില്‍ സാധ്വി പ്രജ്ഞാ സിംഗിനെയും ലഫ്. കേണല്‍ പുരോഹിതിനെയും കള്ളക്കേസില്‍ കുടുക്കുതില് ദിഗ്വിജയ് സിംഗിനും ഹേമന്ത് കര്കരെക്കും, അന്നത്തെ മഹാരാഷ്ട്രാ ഗൃഹമന്ത്രി ആര്. ആര്. പാട്ടീലിനും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉള്ള പങ്ക്.
7. അവസാനം, 2002 ഫെബ്രുവരി 27 നു ഗോധ്രയില്‍ 59 കര് സേവകരെ തീവച്ചു കൊല്ലാനുള്ള ഗൂഢാലോചനയില്‍ ദിഗ്വിജയ് സിംഗിനും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉള്ള പങ്ക്.ആ സംഭവത്തില്‍ കോടതി കുറ്റവാളിയെന്നു കണ്ടെത്തി ശിക്ഷ വിധിച്ച എല്ലാവരും മുസ്ലീം സമുദായത്തില്‍ പെട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും അവരുടെ അനുയായികളും ആയിരുന്നു. മാത്രമല്ല, കലാപം നിയന്ത്രിക്കാന്‍ പോലീസ് സേനയെ വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിജിയുടെ ആവശ്യം മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ദിഗ് വിജയ് സിംഗ് നിരസിക്കുകയും ചെയ്തു.
ന്യൂനപക്ഷ വോട്ടുബാങ്കിനുവേണ്ടി ഇല്ലാത്ത ഹിന്ദു തീവ്രവാദം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുവാന്‍, നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട സിമി /ഇന്ത്യന്‍ മുജുഹിദ്ദീന് തീവ്രവാദികളെ വെറുതെ വിട്ടുകൊണ്ട്, ഇസ്ലാമിക തീവ്രവാദത്തിനു പ്രോത്സാഹനം നല്‍കുകയായിരുന്നു, മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ രാഷ്ട്രവിരുദ്ധ ശക്തികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: