തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഭാവിയില്‍ അവസരമുണ്ടായാല്‍ ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കോണ്‍ഗ്രസ്സുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാനം. ബംഗാളില്‍ പൊതു ശത്രുവിനെ നേരിടാനാണ് കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയത്.
അതു പോലെ മൂന്നാം കക്ഷി കേരളത്തില്‍ ശക്തി പ്രാപിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം അപ്പോള്‍ ചിന്തിക്കും. മദ്യനയം കോണ്‍ഗ്രസ് നടപ്പിലാക്കിയത് വ്യാജ നയമാണ്. മുന്പത്തെക്കാള് മദ്യ ഉപഭോഗം കൂടിയിട്ടേ ഉള്ളൂ. വീര്യം കുറഞ്ഞ മദ്യം ബാറുകളില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് വഴി ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: