ന്യൂദല്‍ഹി: ബാങ്കുകളുടെ വായ്പാ കുടിശികയിനത്തില്‍ 2,468 കോടി രൂപ കൂടി തിരിച്ചടയ്ക്കാമെന്ന് മദ്യരാജാവ് വിജയ് മല്ല്യ. വായ്്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതിയിലാണ് മല്ല്യ ഇക്കാര്യം അറിയിച്ചത്.
വായ്പ്പാ കുടിശ്ശികയിനത്തില്‍ 2468 കോടി കൂടി ന്ല്കാമെന്നും, ഇത് ഏറ്റവും മികച്ച വാഗ്ദാനമാണെന്നും മല്ല്യ സുപീംകോടതിയില്‍ അറിയിച്ചു. വായ്പാ തിരിച്ചടവായി 4000 കോടി നല്‍കാമെന്ന് മല്ല്യ ഇതിനു മുമ്പ് അറിയിച്ചിരുന്നതാണ്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മ ഇത് അംഗീകരിച്ചിരുന്നില്ല.
അതേസമയം, ഭാരതത്തിലേക്ക് തിരിച്ചെത്തുന്നതു സംബന്ധിച്ച് സുപ്രീംകോടതി ചോദിച്ചെങ്കിലും മല്ല്യ മറുപടി നല്‍കിയില്ല. വായ്പ കുടിശികയെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന ഇയാള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയ്ക്ക് ഹാജരായത്്.
നഷ്ടത്തിലേക്ക് കൂപ്പകുത്തിയതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം മല്ല്യയുടെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും 6,107 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശയടക്കം 9000 കോടിയിലേക്കെത്തുകയായിരുന്നു.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു കടന്ന മല്ല്യയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഹാജരായില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിക്കുകയും മല്ല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു.
മല്ല്യ എംപിയുടെ
ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി
ന്യൂദല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യ രാജ്യസഭാംഗമെന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് വിവരാവകാശ രേഖ. റായ്ബറേലി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് ഖാലിദ് ഗിലാനി രാജ്യസഭ സെക്രട്ടറിക്കു നല്കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം എംപിമാരുടെ പ്രതിമായ ശമ്പളമായ 50,000 രൂപയും അലവന്‍സ് 20,000 രൂപയും മല്ല്യ കൈപ്പറ്റിയിട്ടുണ്ട്.
വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതം നയിക്കുന്ന മല്യയെപ്പോലൊരാള് ഈ തുക കൈപ്പറ്റിയെന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഗിലാനി പറഞ്ഞു.
2010 ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ഇവ കൈപ്പറ്റിയതായാണ് രേഖകളില്‍ പറയുന്നത്്. ഓഫീസ് അലവന്‍സായി 6000 രൂപയും മറ്റു ചെലവുകളിലേക്ക് 15,000 രൂപയും മാസം തോറും കൈപ്പറ്റിയിരുന്നു. അതേസമയം ടെലിഫോണ്‍, മണ്ഡല അലവന്‍സുകള്‍ എല്ലാം കൈപ്പറ്റിയിരുന്ന മല്ല്യ പക്ഷേ വിമാന യാത്രാനിരക്ക് സ്വീകരിച്ചിരുന്നില്ല.
രാജ്യസഭ എംപിക്ക് അനുവദിച്ച 50,000 സൗജന്യ ലോക്കല്‍ കോളിന് പുറമെ ഓഫീസ് ടെലിഫോണ്‍ ഉപയോഗിച്ചതിന് 1.73 ലക്ഷം രൂപയാണ് ബില്‍ വന്നത്. എന്നാല്‍ ജലം, വൈദ്യൂതി ഉപയോഗം, ചികിത്സാ ചെലവുകള്‍ ഒന്നും കൈപ്പറ്റിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: