ചില്ലിട്ട കുറെ കൂറ്റന്‍ കെട്ടിടങ്ങള്‍. അകത്ത് ഉള്ളു വരെ തണുപ്പിക്കുന്ന എ.സി., പലതരം മള്‍ട്ടി നാഷണല്‍ കമ്പനികള്‍, കുറെ ശീതളപാനീയ വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, കേക്ക് ഷോപ്പ്സ്, ബാങ്കുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ സ്കൂളുകള്‍ തുടങ്ങി മനുഷ്യനെ മയക്കുന്ന എല്ലാം നിറഞ്ഞ ഒരു സ്വപ്ന കൂടാരം. ഇതാണ് പലരും ധരിച്ചു വച്ചിരിക്കു ഇന്‍ഫോപാര്‍ക്ക്. എന്നാല്‍ ഈ മായക്കാഴ്ച്ചകള്ക്കപ്പുറത്ത് കയ്പ് നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ് ഇന്‍ഫോപാര്‍ക്കിനുള്ളത്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുണികള്‍ നമുക്കു നല്കിയ സമ്മാനങ്ങളാണ് ഈ കയ്പുനീര്.
2004ലാണ് കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. 100.86 ഏക്കര്‍ സ്ഥലം ആണ് സര്‍ക്കാര്‍ വിട്ടു കൊടുത്തത്. അതില്‍ 80 ഏക്കര്‍ സ്ഥലം മാത്രമേ ഇതുവരെ വിനിയോഗിച്ചിട്ടുള്ളൂ. ഇപ്പോള്‍ നടത്തിപ്പവകാശം ‘ഇന്‍ഫോപാര്‍ക്ക്സ് കേരള’ എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്.
Tata Consultancy Services, Wipro, Affiliated Computer Services, OPI Global, IBS Software Services, US Technology എന്നീ മുഖ്യധാരാ കമ്പനികള്‍ അടക്കം 200 ല്‍ അധികം കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോഴുള്ളത്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ ഏകദേശം 24000 ത്തില്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
അടിസ്ഥാന സൗകര്യം പോലുമില്ലാതെ
നാമമാത്രമായ ബസ് സര്‍വീസുകള്‍ മാത്രമാണ് ഇവിടെക്കുള്ളത്. KSRTC ബസ്സുകള്‍ വളരെ ചുരുക്കം. ഉള്ളവ തന്നെ തിക്കി തിരക്കിയാണ് വരുന്നത്. കാക്കനാട് നിന്നും ഇന്‍ഫോപാര്‍ക്ക് വരെ എത്തണമെങ്കില്‍ ഒരു തൃശ്ശൂര്‍ പൂരത്തിന്റെ തിരക്ക് കഴിയണം എന്ന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനി അഥവാ ഓട്ടോറിക്ഷക്കാണെങ്കില് 4045 രൂപ മിനിമം നല്‍കേണ്ടി വരും. വലിയ കമ്പനികള്‍ക്ക് സ്വന്തം കാബ് അല്ലെങ്കില്‍ ബസ് സര്‍വീസ് ഉണ്ടാകും. എാന്നാല്‍ ചെറുകിട കമ്പനികളില്‍ ജോലി എടുക്കുവരാണ് ദുരിതമനുഭവിക്കുന്നത്. അതില്‍ പലര്‍ക്കും കിട്ടുന്ന ശമ്പളം നാമമാത്രം ആയിരിക്കും.
ദിവസവും ഓട്ടോയില്‍ യാത്ര ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ബസ്സുകളുടെയും മറ്റ് വാഹനങ്ങളുടെയും മരണപ്പാച്ചില്‍ കാരണം ഇവിടെ ഗതാഗത കുരുക്കും പതിവാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡ് പോലും ടാര്‍ ചെയ്തത് ഈയിടെയാണ്. റോഡുകള്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിരിക്കുന്നതും. ആവശ്യത്തിന് ഹമ്പുകളോ, സീബ്രാ ലൈനുകളോ, സിഗ്നല്‍ ലൈറ്റുകളോ ഇല്ല. അപകടം നിത്യസംഭവമായി. ഇന്‍ഫോപാര്‍ക്കിന്റെയും സ്മാര്‍ട്ട് സിറ്റിയുടെയും മുന്നിലുള്ള റോഡിന്റെ ഇരു വശങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരുടെ വാഹനങ്ങള്‍ ഇരു വശങ്ങളിലും പാര്‍ക്ക് ചെയ്തതായി കാണാം. ഇത്രയധികം ജീവനക്കാരുള്ള സ്ഥലത്ത് ആവശ്യത്തിനുള്ള പാര്‍ക്കിംഗ് ഒരുക്കാന്‍ സര്‍ക്കാരിനു സാധിക്കാത്തതാണിതിന് കാരണം. സ്ഥലപരിമിതി അല്ല, കൃത്യമായ സ്ഥല വിനിയോഗം ചെയ്യാത്തത് ആണ് പ്രശ്നം. സോളാര്‍ എനര്‍ജി ശരിയായി ഉപയോഗപ്പെടുത്തിയാല്‍ ചുരുങ്ങിയ ചിലവില്‍ കമ്പനികള്‍ക്ക് വൈദ്യുതി നല്കാന് സാധിക്കും. അത് കൂടുതല്‍ കമ്പനികളുടെ കടന്നുവരവിനും ഇടയാക്കും.
ഇതിനെക്കാള്‍ പരിതാപകരമാണ് ഇന്‍ഫോപാര്‍ക്കിനുള്ളിലെ അവസ്ഥ. ജീവനക്കാര്‍ക്കുള്ള കുടിവെള്ളം കമ്പനികളുടെ ചുമതലയാണ്. എന്നാല്‍ ഇവിടെ ഇന്റര്‍വ്യൂവിനു വരുവര്ക്കും പുറത്തു പണി ചെയ്യുവര്‍ക്കും കുടിവെള്ളം പോലും കിട്ടില്ല. സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് അതാത് സെക്യൂരിറ്റി ടീം ആണ് കുടിവെള്ള സൗകര്യം ലഭ്യമാക്കുത്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ലഭിക്കുന്ന വെള്ളം വളരെ വൃത്തിഹീനമായതാണെന്നു പലരും സാക്ഷ്യപെടുത്തുന്നു. ഇതേ ടാങ്കര്‍ വെള്ളം ആണ് ഇന്‍ഫോപാര്‍ക്കില്‍ പല ഹോട്ടലുകളിലും ജ്യൂസ് ഷോപ്പുകളിലും ഉപയോഗിക്കുതും. വലിയ കമ്പനികളില്‍ മാത്രമാണ് ജീവനക്കാര്‍ക്ക് കമ്പനിക്കകത്ത് ടോയ്ല്ലറ്റ് സൗകര്യമുള്ളത്. മറ്റിടങ്ങളില്‍ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് ആണ്. അവിടെ തീരെ വൃത്തിയുണ്ടാവാറില്ലെന്നു മാത്രമല്ല പലപ്പോഴും വെള്ളം പോലും ലഭിക്കില്ല.
സുരക്ഷാ പ്രശ്നങ്ങള്‍
ഒരു സാധാരണ ടാഗ്ഗ് ഉണ്ടെങ്കില്‍ ആര്‍ക്കും കയറി പോകാവുന്ന ഒന്നാണ് ഇന്‍ഫോപാര്‍ക്കിലെ മെയിന്‍ ഗെയിറ്റ് എന്ന് പറഞ്ഞാല്‍ ആരും അതിശയിക്കണ്ട. സത്യമാണ്. പണ്ട് നോക്കിയ മൊബൈല്‍ തൂക്കി കഴുത്തില്‍ ഇടാന്‍ വേണ്ടി നോക്കിയ എന്ന് എഴുതിയ ടാഗ്ഗ് അഥവാ സാധാരണ നീല കളര്‍ ടാഗ്ഗ് ഉണ്ടാവാറുണ്ട്. ആ ടാഗ്ഗ് കഴുത്തില്‍ ഇട്ട്, അതിന്റെ അറ്റം പോക്കറ്റില്‍ ഇട്ടിട്ടു ഇന്‍ഫോപാര്‍ക്കിലേക്ക് കേറിപോയാല്‍ ആരും ഒന്നും ചോദിക്കില്ല. ഓട്ടോയില്‍ പോകുന്നവര്‍ക്ക് ആ കഴുത്തിലെ വള്ളി കാണിച്ചു വളരെ അനായാസം അതിനകത്ത് കയറാം. ഇത് സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. മെയിന്‍ ഗെയിറ്റില്‍ നില്ക്കുന്ന പോലീസുകാര്‍ക്ക് ഇവിടത്തെ 200 ല്‍ അധികമുള്ള കമ്പനി പേരുകള്‍ നോക്കി ഇരിക്കുക എന്നതും സാധ്യമല്ല. വളരെ കുറവ് പോലീസുകാരേ ഉണ്ടാവാറുള്ളൂ, അതും നിരായുധര്‍. ചില സമയങ്ങളില്‍ കാര്യക്ഷമമായി ഐഡികാര്‍ഡ് പരിശോധിക്കുത് കാണാം. എല്ലായ്പ്പോഴും ഇത് നടപ്പാവാറില്ല. ഉച്ച വെയിലത്ത്, പാവം പോലീസുകാര്‍, ഗെയിറ്റ് തുറന്നിട്ട് മാറി നി് നോക്കുകയെ ചെയ്യാറുള്ളൂ. പോലീസുക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ ഉള്ള സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ഇതിന് പുറമെയാണ് സ്ത്രീകള്‍ നേരിടു അരക്ഷിതാവസ്ഥ.
വൈകീട്ടും, രാത്രി സമയങ്ങളിലും പെണ്‍കുട്ടികള്‍ ഒറ്റക്ക് ഇന്‍ഫോപാര്‍ക്കിനകത്ത് നടക്കാന്‍ തന്നെ ഭയക്കുന്നു. അരണ്ടവെളിച്ചം പോലും ഇല്ലാത്ത പല സ്ഥലങ്ങളും ഇന്‍ഫോപാര്‍ക്കില്‍ ഉണ്ടെു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പുറത്തിറങ്ങിയാല്‍ സ്ഥിതി അതിലും മോശം. മെയിന്‍ ഇന്‍ഫോപാര്‍ക്ക് ഗേറ്റ് മുതല്‍ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള (സ്മാര്‍ട്ട് സിറ്റിയുടെ മുന്നിലൂടെയുള്ള) മെയിന്‍ റോഡില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന് പറയു സാധനം പേരിനു പോലും ഇല്ല. മുഖ്യമന്ത്രി അടക്കം വന്നു കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തിയ സ്മാര്‍ട്ട് സിറ്റിയുടെ മുന്നില്‍ ആണ് ഈ അവസ്ഥ.
രണ്ടാംഘട്ടം എവിടെ?
കുന്നത്തുനാട്, പുത്തന്‍ കുരിശ് തുടങ്ങിയ വില്ലേജുകളിലായി ഇന്‍ഫോപാര്‍ക്ക് ജവമലെ 2 വിപുലീകരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു മന് മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അംഗീകാരവും ഫണ്ടും നല്കി. 20102011 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കണമെന്നു പറയുന്ന പ്രൊജക്റ്റ് ഇപ്പോള്‍ 5 വര്‍ഷം കഴിയുമ്പോഴും ഒന്നും ആവാതെ നില്ക്കുന്നു. 160 ഏക്കര്‍ ഭൂമിയാണ് അതിനു വേണ്ടി മാറ്റി വെച്ചത്. 76.41 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. (ഇന്‍ഫോപാര്‍ക്ക് വെബ്സൈറ്റ് നോക്കുക).
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഇത്തരം കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല കൊരട്ടി, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളിലെ അവസ്ഥയും. കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ പല കെട്ടിടങ്ങളും പഴക്കം ചെതാണ്. സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണ് അടുത്തിടെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാര്‍ട്ട് സിറ്റിയെന്ന് ഇതിനകം എല്ലാവര്ക്കും മനസിലായിട്ടുണ്ട്.
ഈ പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് സമരം ചെയ്യാന്‍ പോലും ഞങ്ങള്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ക്ക് അനുവാദമില്ല. കാരണം, അങ്ങനെ ചെയ്താല്‍ അവന് ഇന്‍ഫോപാര്‍ക്കില്‍ ഒറ്റപ്പെടും. ചിലപ്പോള്‍ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടെന്നും വരാം. ആരും ചോദിയ്ക്കാന്‍ വരില്ല. എങ്കിലും നിങ്ങളെല്ലാം ഈ സത്യങ്ങള്‍ അറിയണം എന്ന ഒറ്റ ഉദ്ദേശലക്ഷ്യമേ ഈ എഴുത്തിന്റെ പുറകിലുള്ളൂ. മാറി മാറി ഭരിച്ച ഇടതും വലതും കൂടെ സമ്മാനിച്ചവയാണ് ഇതൊക്കെ. ഇതില്‍ നിന്നും ഒരു മാറ്റം വന്നേതീരൂ. കട്ടു മുടിക്കു വലതനെ വേണോ? എന്തിനും ഏതിനും കൊടിയും പിടിച്ചു മുടക്കാന്‍ വരുന്ന ഇടതനെ വേണോ? സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കും, മെയ്ക്ക്ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങുവാനും കേന്ദ്രത്തിനോട് ആഭിമുഖ്യമുള്ള ഒരു സര്‍ക്കാര്‍ അല്ലേ കേരളം ഭരിക്കേണ്ടത്? വോട്ട് ചെയ്യുതിനുമുന്നേ ഒന്നാലോചിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: