നാളന്ദയെക്കുറിച്ചും തക്ഷശിലയെക്കുറിച്ചും നമ്മള് കേട്ടിരിക്കും. പക്ഷെ നമ്മുടെ കേരളത്തിലെ പുരാതന വിദ്യാശാലകളെ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്ര സങ്കേതങ്ങളിലും കൊല്ലവര്‍ഷം ആദ്യ ശതകങ്ങളില്‍ പാഠശാലകളും കലാശാലകളും ഉണ്ടായിരുന്നു. പ്രത്യേക വിഷയങ്ങളില്‍ ഉപരി പഠനം നടത്തുന്നതിന് വേണ്ടിയുള്ള സ്ഥാപനങ്ങളും ചില സ്ഥാപനങ്ങളും ചില സ്ഥലങ്ങളില്‍ നടത്തി വന്നിരുന്നു. ഇവയെല്ലാം പൊതുവെ ചാലകള്‍ അഥവാ ശാലകള്‍ എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. വലിയ ശാല , ആര്യശാല, ചാല തുടങ്ങിയ സ്ഥലങ്ങള്‍ക്കെല്ലാം ആ പേര് ലഭിച്ചത് പണ്ട് അവിടങ്ങളില്‍ ശാലകള്‍ സ്ഥിതിചെയ്തിരുന്നതു കൊണ്ടാണ്.
കൊല്ലവര്‍ഷം ആദ്യ ശതകങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന ശാലകളുടെ കൂട്ടത്തില്‍ മൂഴിക്കുളം ശാല, തിരുവല്ലാ ശാല, കാന്തളൂര്‍ ശാല, പാര്‍ഥിവ പുരം ശാല, ശ്രീ വല്ലഭ പുരം ചാല എന്നിവയുണ്ട്. അവയുടെ നടത്തിപ്പിന് വേണ്ടി ഉദാരമതികളായ മാന്യന്മാര് ക്ഷേത്രത്തിന്റെ ഭരണാധികാരം വഹിച്ചിരുന്ന ഊരാളന്മാരെ എല്പ്പിക്കുന്ന വസ്തുക്കളുടെ വിവരവും അക്കാലത്തുണ്ടായിരുന ശാസനങ്ങളില്‍ പ്രദിപാദിച്ചിട്ടുണ്ട് . ആഹാരം ഉള്‍പ്പെടെയുള്ള സകല ചെലവും ശാലകളില്‍ നിന്നാണ് വഹിച്ചിരുന്നത്.
ശ്രീവല്ലഭ പെരും ചാല
ശ്രീവല്ലഭ പെരും ചാല സ്ഥാപിച്ചത് 862 വരെ പാണ്ട്യ രാജ്യം ഭരിച്ചിരുന്ന ശ്രീവല്ലഭനോ അക്കാലത്ത് ആയ് രാജ്യം ഭരിച്ചിരുന്ന കരുനന്തനടക്കനോ ആയിരിക്കണം എന്ന് ശൂരനാട് കുഞ്ഞന്‍ പിള്ള അഭിപ്രായപ്പെടുന്നു. കന്യാകുമാരി ക്ഷേത്രത്തിനടുത്ത് കഴിക്കുടിയിലാണ് ഈ ശാല സ്ഥിതിചെയ്തിരുന്നത്.
പാര്‍ഥിവ പുരം ശാല
അഉ 866 ല്‍ മുഞ്ചിറക്കടുത്താണ് ഈ ശാല സ്ഥാപിച്ചിരുന്നത് . അവിടെ 95 പേര്‍ക്ക് മാത്രമാണ് അവിടെ പ്രവേശനം ഉണ്ടായിരുന്നത് . ഇത് ഉപരി വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിരുന്ന ഒരു വൈദിക കലാ ശാലയായിരുന്നു. ഒരു പക്ഷെ അത് കൊണ്ടായിരിക്കാം ഇത്ര കുറച്ചു പേര്ക്ക്മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.
മൂഴിക്കുളം ശാല തിരുവല്ല ശാല
പാര്‍ഥിവ പുരം ശാലയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മൂഴിക്കുളം ശാലയുടെയും തിരുവല്ല ശാലയുടെയും സ്ഥിതി. അനേക ശതം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. കൊല്ലവര്‍ഷം മൂന്നാം ശതകത്തില്‍ തിരുവല്ല ശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ആഹാരത്തിനു 35 പറ അരിയോളം ചെലവുണ്ടായിരുന്നത്രേ.
കാന്തളൂര്‍ ശാല
കാന്തളൂര്‍ ശാല എവിടെയാണ് സ്ഥിതിചെയ്തിരുന്നത് എന്ന് കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. വിഴിഞ്ഞത്തിനു സമീപം ആയിരുന്നെന്നും അതല്ല തിരുവനന്തപുരത്തായിരുന്നു എന്നും രണ്ടു അഭിപ്രായം ഉണ്ട്. അഉ 866 മുമ്പ് പ്രസിദ്ധമായി തീര്‍ന്നു. കാരണം കാന്തളൂര്‍ ശാലയിലെ നിയമങ്ങള പാര്‍ഥിവ പുരം ശാലക്കും ബാധകമാണെന്ന് കരുനന്തനടക്കന്റെ ശാസനത്തില്‍ പറയുന്നത്രേ. ഭയങ്കരമായ ചേര ചോള യുദ്ധങ്ങളുടെ ഫലമായി ഇത് നിശ്ശേഷം തകര്‍ന്നടിഞ്ഞു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: