ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്പട്ടമണിയാന് ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടത് മൂന്നു കളികളില്‍ ഒരു ജയം മാത്രം. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറിനെ വെസ്റ്റ്ബ്രോംവിച്ച് ആല്ബിയന് തളച്ചതോടെയാണ് (1-1) ലെസ്റ്ററിന്റെ വഴി എളുപ്പമായത്. 35 കളികളില്‍ 76 പോയിന്റുണ്ട് ലെസ്റ്ററിന്. ടോട്ടനത്തിന് 69 പോയിന്റ്. മൂന്നു പോയിന്റ് കൂടി നേടിയാല്‍ അപരാജിത ലീഡാകും ലെസ്റ്ററിന്.
സ്വന്തം തട്ടകത്തില്‍ രക്ഷപെടുകയായിരുന്നു ടോട്ടനം. 33ാം മിനിറ്റില്‍ ക്രെയ്ഗ് ഡേവ്സണിന്റെ സെല്‍ഫ് ഗോളില്‍ മുന്നില്‍ക്കയറി ടോട്ടനം. എന്നാല്‍, 73ാം മിനിറ്റില്‍ പ്രായശ്ചിത്തമെന്നോണം ഡേവ്സണ്‍ തന്നെ ബ്രോംവിച്ചിന് സമനില ഗോളും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: