ന്യൂദല്‍ഹി: കല്‍ക്കരി കുഭകോണക്കേസില്‍ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്സി ഗുപ്ത, ജോയിന്റ് സെക്രട്ടറി കെഎസ് ക്രോഫ, ഡയറക്ടര്‍ കെസി സമരിയ, കെഎസ്എസ്പിഎല്‍ മാനേജിങ്ങ് ഡയറക്ടര്‍ പവന്‍കുമാര്‍ അലുവാലിയ എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. ശിക്ഷ 22ന് പ്രഖ്യാപിക്കുമെന്ന് ജഡ്ജി ഭരത് പരാശര്‍ അറിയിച്ചു.
മധ്യപ്രദേശിലെ രുദ്രപുരിയിലെ തേസ്ഗോറ ബി കല്‍ക്കരിപ്പാടം കമല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് ( കെഎസ്എസ്പിഎല്‍) ലേലം ചെയ്തു നല്‍കിയതില്‍ വന്‍ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ കോടതി വിട്ടയച്ചു.
ലേലത്തന് നല്കിയ മാര്‍ഗനിദ്ദേശങ്ങള്‍ അനുസരിച്ചല്ല കെഎസ്എസ്പിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയത്. മാത്രമല്ല അപേക്ഷ അപൂര്‍ണ്ണവുമായിരുന്നു. ഈ അപേക്ഷ ലേലത്തില്‍ തള്ളേണ്ടതായിരുന്നു. എന്നാല്‍ അത് സ്വീകരിച്ചെന്നു മാത്രമല്ല അവര്‍ക്കാണ് കല്‍ക്കരിപ്പാടം അനുവദിച്ചതും. ഇവര്‍ക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുമില്ല.
തങ്ങളുടെ ശേഷിയും ആസ്തി മൂലധനവും എല്ലാം തെറ്റായാണ് കമ്പനി കാണിച്ചിരുന്നതും. കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു. ലേലത്തിന്റെ വിവരങ്ങള്‍ ഗുപ്ത അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ അറിയിച്ചിരുന്നില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: