ന്യൂദൽഹി: കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സി.എസ് കർണൻ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.
മെയ് ഒമ്പതിനാണ് സുപ്രീംകോടതി കർണന് ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്കർണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഹർജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി രജസ്ട്രി കർണന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.
നേരത്തെ കർണന്റെറ പുന:പരിശോധന ഹർജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: