ന്യൂദല്‍ഹി : പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ദല്‍ഹി സ്വദേശികളായ സഹോദരന്മാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. 8,000 കോടിയുടെ തട്ടിപ്പ് കേസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ തീരുമാനമായത്.
വ്യവസായികളായ സുരേന്ദ്ര ജെയിന്, വീരേന്ദ്ര ജെയിന് തുടങ്ങിയവര്‍ക്ക് കള്ളപ്പണ റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും ഇവര്‍ പേപ്പറുകളില്‍ മാത്രമുള്ള വ്യാജ കമ്പനികളുടെ മറവില്‍ പണം തട്ടിപ്പ്നടത്തിയതായുള്ള സൂചനയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പ്രത്യേക കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജെയിന് സഹോദരന്മാരുടെ ഭാട്ടി ഗ്രമത്തിലുള്ള കൃഷിഭൂമി കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിട്ടുണ്ട്. 65.82 കോടി വിലമതിക്കുന്നതാണ് ഈ ഭൂമി. സഹോദരന്മാര് രണ്ടും നിലവില്‍ ഈ കേസില്‍ ജയിലിലാണ്. 90 ഓളം വ്യാജ കമ്പനികള്‍ക്ക് ഈ കേസുമായി പങ്കാളിത്തമുള്ളതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: