കാഠ്മണ്ഡു: അനുമതിയില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച ദക്ഷിണാഫ്രിക്കന്‍ വംശജന് 14 ലക്ഷം രൂപയുടെ പിഴ. അഞ്ചു കൊല്ലത്തേക്ക് മലകയറ്റത്തിന് വിലക്കും ഏര്‍പ്പെടുത്തി. 43കാരനായ റയാന് സീന്‍ പെര്‍മിറ്റ് എടുക്കാതെയാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്.
11,000 ഡോളറാണ് (ഏകദേശം ഏഴു ലക്ഷം രൂപ) പെര്‍മിറ്റ് തുകയായി വിദേശീയരില്‍ നിന്ന് ഈടാക്കുന്നത്. കാഠ്മണ്ഡുവിലെ ബേസ് ക്യാമ്പില്‍ നിന്ന് കൊടുമുടിയിലേക്ക് 154 കിലോമീറ്ററോളം ദൂരമുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ റയാന് ഒട്ടുമുക്കാല്‍ ദൂരവും പിന്നിട്ടുകഴിഞ്ഞിരുന്നു. 7300 മീറ്ററോളം ഉയരത്തില്‍ എത്തിച്ചേര്‍ന്ന ഇയാളെ ഒരു ഗുഹയില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: