ഷിംല: ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനങ്ങളുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്.
ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8, 4.5 തീവ്രതകള്‍ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്.
ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.
















