മണ്ണാര്‍ക്കാട് : അലനല്ലൂര്‍ നെന്മിനിപുറം അയ്യപ്പക്ഷേത്രത്തില്‍ മോഷണം. ഒരു ലക്ഷം രൂപ വിലവരുന്ന തിരുവാഭരണവും ഭണ്ഡരങ്ങളിലുണ്ടായിരുന്ന സുമാര്‍ അരലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
ഇന്നലെ രാവിലെ 5.30-ന് മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന നിലയിലും മൂന്നു ഭണ്ഡരങ്ങള് പൊളിച്ച നിലയിലും കാണപ്പെട്ടത്. ഉടന്‍ ക്ഷേത്രം സെക്രട്ടറി വി.അജിത്ത്കുമാറിനെ വിവരമറിയിച്ചു.തുടര്‍ന്ന് മണ്ണാര്‍ക്കാട് സിഐ ഹിദ്ദായത്തുള്ള മാമ്പ്ര, നാട്ടുകല്‍ എസ്ഐ എം.മോഹനന്, എന്നിവര്‍ സ്ഥലത്തെത്തി.
അന്വേഷണത്തിനിടെയാണ് നാലുപവന് വരുന്ന തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷൊര്‍ണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും, പാലക്കാട് നിന്ന് ഫിംഗര്‍ പ്രിന്റ് വിദ്ഗ്ദരും സ്ഥലത്തെത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അലനല്ലൂരിലും പരിസരത്തും അടുത്തകാലത്തായി മോഷണം വ്യാപകമായിരിക്കുകയാണ് അതിനാല്‍ രാത്രിയില്‍ പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന് ക്ഷേത്രം ഫിറ്റ് പേഴ്സണ്‍ പി.എം.സനല്‍കുമാര്‍, സെക്രട്ടറി വി.അജിത്ത് കുമാര്‍, രാമദാസ്, പ്രദീപ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: