തിരുവനന്തപുരം: കെ.എം. മാണിയെ ഇടതുമുന്നണിയിലെടുക്കരുതെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസുകളുടെ ഒരുമിക്കലിനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ട്. ആളില്ലാത്ത പാര്‍ട്ടിക്കുവരെ മന്ത്രിസ്ഥാനം ലഭിച്ചു. മന്ത്രിസ്ഥാനം വേണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പറയേണ്ടവരോട് പറഞ്ഞിട്ടുമുണ്ട്. ഫോര്‍വേഡ് ബ്ലോക്കിനുപോലും യുഡിഎഫില്‍ പ്രവേശനം കിട്ടുന്ന കാലമാണെന്നും പിള്ള ഓര്‍മിപ്പിച്ചു.
മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. എന്നാല്‍ ശമ്പളം വേണ്ടെന്നുവയ്‌ക്കുകയാണ്. ആവശ്യത്തിന് മാത്രം സ്റ്റാഫിനെ നിയമിക്കും. ഔദ്യോഗികവസതി വേണ്ടെന്നും പിള്ള വ്യക്തമാക്കി.
















