ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിനെതിരെ നാലു കേസുകള്‍ കൂടിയെടുക്കുമെന്ന് സിബിഐ. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലു കേസുകളാണ് കൈമാറിയിരിക്കുന്നത്.
ധനമന്ത്രാലയത്തിന്റെ സഹായത്തോടെ തന്റെ കമ്പനികളെ ഉപയോഗിച്ച് കാര്‍ത്തി വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ കേസുകളുമെന്നാണ് സൂചന. പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ സംഭാവന സ്വീകരിക്കാന്‍ കാര്‍ത്തി ഇടപെട്ട് അച്ഛന്‍ ചിദംബരത്തിന്റെ സഹായേത്താടെ അനുമതി നേടി നല്‍കിയെന്നാണ് ഏറ്റവും ഒടുവിലെടുത്ത കേസ്.
തന്റെ ഉടമസ്ഥയിലും നിയന്ത്രണത്തിലുമുള്ള പല കമ്പനികളെ ഉപയോഗിച്ച് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിനെ സ്വാധീനിച്ച് പലര്‍ക്കും വഴിവിട്ട സഹായം നല്‍കി കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സമെന്റ് കണ്ടെത്തിയത്. ഈ രേഖകളെല്ലാം അവര്‍ സിബിഐക്ക് കൈമാറി.
















