ആന്ത്രോത്ത്: ലക്ഷദ്വീപിലെ മൂന്നുദിവസത്തെ രാഷ്‌ട്രീയ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്് ഷാ ദ്വീപില്‍ നിന്ന് മടങ്ങി. ഉച്ചയ്‌ക്ക് ആന്ത്രോത്ത് ദ്വീപില്‍ നടന്ന സമാപന സമ്മേളനം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ നിരന്ന സമ്മേളനത്തില്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
രാവിലെ ആന്ത്രോത്ത് ഹെലിപ്പാടില്‍ നിന്ന് ആഘോഷ ആരവങ്ങളോടെ പാര്‍ട്ടി അധ്യക്ഷനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ബൂത്തുതല യോഗം, മഹിളാപ്രവര്‍ത്തകരുടെ പ്രത്യേക യോഗം എന്നിവയ്‌ക്ക് ശേഷം ഏതാനും പ്രവര്‍ത്തകരുടെ വീടുകളും അമിത് ഷാ സന്ദര്‍ശിച്ചു.
ആന്ത്രോത്ത് ബ്രേക് വാട്ടര്‍ പദ്ധതി നേരില്‍ കണ്ട അമിത് ഷാ ദ്വീപ് നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് സമ്പൂര്‍ണവും ശാശ്വതവുമായ പരിഹാരം ഉടന്‍ കാണുമെന്ന് ഉറപ്പു നല്‍കി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ (എന്‍സിപി) അച്ഛന്‍ കെ. പൂക്കോയ അമിത് ഷായെ സ്വീകരിക്കാനും ചടങ്ങില്‍ പങ്കെടുക്കാനും എത്തിയത് ശ്രദ്ധേയമായി.
















