കണ്ണൂര്‍: ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന നിലയില്‍ മുന്‍വിധിയോടെയാണ് തനിക്കെതിരെ പോലീസ് കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
നീതിലഭിക്കാന്‍ ഏതറ്റം വരെയും പോകും. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് കൊലപാതകം നടത്തിയവരാണ്. ആഹ്ലാദപ്രകടനം നടത്തിയിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ലഭിച്ച വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമായി പരിശോധിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം അത് ചൂണ്ടിക്കാട്ടിയ തനിക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് വസ്തുതകള്‍ വ്യക്തമായി പരിശോധിക്കാമായിരുന്നു. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാനാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. കുമ്മനം പറഞ്ഞു.
















