തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരം സി .കെ. വിനീതിനെ അക്കൗണ്ട് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി.ഗോപിനാഥന് കത്തയച്ചു.
പ്രതിഭാ സമ്പന്നനായ ഒരു കായിക താരമെന്ന നിലയിലും നിരവധി ഫുട്ബോള്‍ മത്സരങ്ങളില്‍ സംസ്ഥാനത്തിന് അഭിമാനകരമായ വിജയം സമ്മാനിക്കുന്നതില്‍ പങ്കുവഹിച്ചയാളെന്ന നിലയിലും അദ്ദേഹത്ത ജോലിയില്‍ നിന്ന് നീക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.
സ്പോര്‍ട്‌സ് ക്വാട്ടയിലൂടെയാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയെ തളര്‍ത്താനും കായിക ലോകത്ത് നിന്ന് മാറ്റി നിര്‍ത്താനും മാത്രമെ ഉതകുകയുള്ളു എന്നും കത്തില്‍ പറയുന്നു.
















