കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശേഷം സിപിഎമ്മുകാര്‍ ആഹ്‌ളാദപ്രകടനം നടത്തുന്ന വീഡിയോ പുറത്തുവിട്ടതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. വീഡിയോ വ്യാജമാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
കണ്ണൂര്‍ ടൗണ്‍ പോലീസാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. സാമൂഹ്യ സ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സിപിഎം പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വീഡിയോ വ്യാജമാണെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറാജുദ്ദീന്‍ പരാതിയുമായി രംഗത്ത് എത്തിയത്.
താന്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ സിപിഎം ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തന്നെയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ പതിനാലിടത്താണ് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് എത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മെയ് 12 നാണ് ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് . പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.
















