ചെറുപുഴ: വൈസ് മെന്‍സ് ഇന്റ്റര്‍ നാഷ്ണല്‍ ക്ലബിന്റെ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സും ഗവര്‍ണറുടെ സ്ഥാനാരോഹണവും നടന്നു. ഇതോടൊപ്പം ഡിസ്ട്രിക്ട് ഭാരവാഹികളും ചുമതലയേറ്റു. ഡിസ്ട്രിക്ട് ആറിന്റെ ഗവര്‍ണറായി വി.സി.ഷാജി ചുമതലയേറ്റു. യോഗത്തില്‍ മാത്യു വട്ടോത്ത് അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേക്കര ഉദ്ഘാടനം ചെയ്തു. ബിജു പുള്ളിക്കാട്ടില്‍, എം.സി.ബെന്നി, കെ.എസ്.കുര്യാക്കോസ്, ജോസഫ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഡിസ്ട്രിക്ട് ഭാരവാഹികളായി ജോമോന്‍ ഇടക്കര( സെക്രട്ടറി), പി.നാരായണന്‍(അഡ്വൈസര്‍), രാജു മൂലേക്കാട്ടില്‍(ബുള്ളറ്റിന്‍ എഡിറ്റര്‍), ജോര്‍ജ് ജോസഫ്(ട്രഷറര്‍)എന്നിവരും ചുമതലയേറ്റു.
















