കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎമ്മുകാരാല്‍ അരുംകൊല ചെയ്യപ്പെട്ട ചൂരിക്കാടന്‍ ബിജുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനുമായി കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്ന് പയ്യന്നൂരിലെത്തിച്ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി കണ്ണൂരിലെത്തുന്നത്. പയ്യന്നൂരില്‍ എത്തിച്ചേരുന്ന കേന്ദ്രമന്ത്രി ബിജുവിന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം പ്രവര്‍ത്തനയോഗത്തിലും സംബന്ധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകും.
















