ബെംഗളൂരു: ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചൈനീസ് നിര്‍മ്മിത ഹൈടെക് ആളില്ലാ വിമാനങ്ങള്‍( ഡ്രോണുകള്‍) ബെംഗളൂരുവില്‍ പിടിച്ചു. അരക്കിലോ ഭാരം വഹിച്ച് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഡിജെഐ ഫാന്റം 4 ഡ്രോണുകളാണ് പിടിച്ചത്.
അത്യാധുനിക നിയന്ത്രണ, പറക്കല്‍ സംവിധാനങ്ങളുള്ള പത്ത് ഡ്രോണുകളാണ് കെംപംഗൗഡ വിമാനത്താളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് പടിച്ചത്. വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവയാണിവ.
പറക്കലിന് തടസം വന്നാല്‍ സ്വയം വേറെ പാത കണ്ടെത്തി പറക്കാന്‍ കഴിവുള്ള ഇതില്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്. ഹൈറസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോയും എടുക്കും.
















