തിരുവനന്തപുരം: പിഎസ്‌സി പ്രസിദ്ധീകരിച്ച എംഎസ്പി കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 362 പേര്‍ക്ക് നിയമനത്തിന് ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 258 പേരുടെ നിയമന നടപടി പൂര്‍ത്തിയായി. 2018 ജനുവരി ഒന്നു വരെ നിലവില്‍ വരുന്ന 198 പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗക്കാവുന്നതും സുതാര്യവും വേഗമേറിയതുമായ ആധുനിക മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പ്ലാറ്റുഫോമുകളും മെയ് അവസാനം നിലവില്‍ വരും.
















