പുല്‍പ്പള്ളി അമൃ വിദ്യാലയത്തില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സഭയില്‍ വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി മിലിന്ദ് പരാണ്ടെ സംസാരിക്കുന്നു. അഡ്വ.മോഹനകുമാര്‍, എസ് ജെ ആര്‍ കുമാര്‍.എന്നിവര്‍ സമീപം
പുല്‍പ്പള്ളി:സമാജത്തിന്റെ സമഗ്ര വികസനത്തിന് കാര്യകര്‍ത്താക്കള്‍ മുന്നിട്ടിറങ്ങണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലിന്ദ്് പരാണ്ടേ. പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ ഈ മാസം അഞ്ച് മുതല്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് ശിക്ഷാ വര്‍ഗ്ഗില്‍ സമാപന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യസേവനത്തിന് ഒരുങ്ങുന്നവര്‍ കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമകളാവണം. ത്യജിക്കേണ്ടവയെല്ലാം അടര്‍ത്തി മാറ്റുമ്പോഴാണ് ശിലാഖണ്ഡങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ രൂപം കൊള്ളുന്നത്.നിസ്വാര്‍ത്ഥസേവനത്തിലൂടയേ സമാജത്തിന് സമഗ്രവികാസം കൈവരുത്തുവാനാകൂ.അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
















