റാഞ്ചി: സര്‍ക്കാര്‍ 15 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കൊടുംഭീകരനായ മാവോയിസ്റ്റ് നേതാവ് കുന്ദന്‍ പഹന്‍ പോലീസില്‍ കീഴടങ്ങി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ കൊലപാതകങ്ങളടക്കം 128 കേസുകളില്‍ പ്രതിയാണ് ഈ മാവോയിസ്റ്റ് ഭീകരന്‍.
2008ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് അഞ്ച് കോടി രൂപയുമായി പോകുകയായിരുന്ന വാന്‍ ആക്രമിച്ച് പണം തട്ടിയെടുക്കുകയും സ്‌പെഷ്യല്‍ ബ്രഞ്ച് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സീസ് ഇന്‍ഡോവറിനെ കൊന്ന കേസിലും പ്രതിയാണ്. 2008ല്‍ പുണ്ടിഗിരിയില്‍ ഡിഎസ്പി പ്രമോദ് കുമാറിനെയും കൊലപ്പെടുത്തിയിരുന്നു.
കീഴടങ്ങുന്ന വേളയില്‍ പഹന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. എഡിജിപി ആര്‍.കെ, മാലിക്, ഐജി(സിആര്‍പിഎഫ്) സഞ്ജയ് ലാത്ത്ഹര്‍, ഡിഐജി എ.വി. ഹോംകര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കീഴടങ്ങലിന് വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരെ എഡിജിപി അഭിനന്ദിച്ചു.
















