കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് പയ്യന്നൂരിലെ ചൂരിക്കാട്ട് ബിജുവിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും സംഭവത്തില്‍ഗൂഡാലോചന നടത്തിയവരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നും ബിഡിജെഎസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ കുറ്റവാളികളെ തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെനേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ജില്ലയില്‍ സമ്പൂര്‍ണ്ണ സമാധാനമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ അധ്യക്ഷത വഹിച്ചു. കാറാട്ട് ശ്രീധരന്‍, സജീവന്‍ പാനൂര്‍, സി.കെ.രവീന്ദ്രനാഥ്, ഇ.മനീഷ്തുടങ്ങിയവര്‍ സംസാരിച്ചു.
















