കണ്ണൂര്‍: ഫുള്‍ടൈം ആനുകൂല്യം ലഭിക്കുന്ന പാര്‍ട് ടൈം ഹിന്ദി അധ്യാപകരെ നിലവില്‍ ഫുള്‍ടൈം അധ്യാപക ഒഴിവില്‍ പരിഗണിക്കാത്തതിനാല്‍ ഹിന്ദി അധ്യാപകര്‍ക്ക് ആവശ്യമായ സ്ഥലം മാറ്റം ലഭിക്കുന്നില്ല. അതിനാല്‍ ഫുള്‍ടൈം ഒഴിവില്‍ ഹിന്ദി അധ്യാപകരെ പരിഗണിക്കണമെന്ന് പ്രൈമറി സ്‌കൂള്‍ ഹിന്ദി അധ്യാപക സമിതി കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരിമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജെയ്‌സണ്‍ കെ.ജെ.യുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം പ്രസിഡണ്ട് മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.
പ്രൊഫ: മേലത്ത് ചന്ദ്രശേഖരന്‍
പുരസ്‌കാരം ശ്രീദേവിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കവിമണ്ഡലം രക്ഷാധികാരിയായിരുന്ന പ്രമുഖ കവി പ്രൊഫ: മേലത്ത് ചന്ദ്രശേഖരന്റെ സ്മൃതി പുരസ്‌കാരത്തിന് ശ്രീദേവി (എറണാകുളം)അര്‍ഹയായി. 2016 ജനവരിയില്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ‘ദേവദാസി’ എന്ന കവിതക്കാണ് അവാര്‍ഡ്. 5555 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം 28ന് രാവിലെ 11ന് പയ്യന്നൂര്‍ പുറച്ചേരി കേശവതീരത്ത് നടക്കുന്ന ചടങ്ങില്‍ കേരള പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കും. പി.കെ.ഗോപി, പി.പി.ശ്രീധരനുണ്ണി, ഡോ:ആര്‍.സി.കരിപ്പത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
















